ഇന്ത്യ-ശ്രീലങ്ക: ഞാന്‍ തിളങ്ങിയാല്‍ തീര്‍ച്ചയായും തിരിച്ചുവരാനാവുമെന്ന് അറിയാം- കുല്‍ദീപ് യാദവ്
കൊളംബോ: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന്റെ തിരക്കിലാവുമ്പോള്‍ യുവ താരനിരയുമായി ബി ടീം ശ്രീലങ്കന്‍ പര്യടനത്തിന് പോവുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ശിഖാര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലകനായും ഒപ്പമുണ്ട്. ശ്രീലങ്കന്‍ പരമ്പര പല ഇന്ത്യന്‍ താരങ്ങള്‍ക്കും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തിളങ്ങാന്‍ സാധിക്കാതെ വന്നാല്‍ അന്താരാഷ്ട്ര കരിയര്‍ തന്നെ ചിലപ്പോള്‍ അവസാനിച്ചേക്കും.
അത്തരം താരങ്ങളിലൊരാളാണ് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. തിളങ്ങാന്‍ സാധിക്കാതെ പോയാല്‍ ചിലപ്പോള്‍ ഇനിയൊരു തിരിച്ചുവരവിന് അവസരം ലഭിച്ചേക്കില്ല. ഏറെ നാളായി മോശം ഫോമില്‍ തുടരുന്ന കുല്‍ദീപ് ഇപ്പോള്‍ ശ്രീലങ്കന്‍ പരമ്പരയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. തിളങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും തിരിച്ചുവരാന്‍ അവസരമുണ്ടെന്ന് തനിക്കറിയാമെന്നാണ് കുല്‍ദീപ് പറഞ്ഞത്.
'ഈ ശ്രീലങ്കന്‍ പര്യടനം വളരെ വളരെ പ്രധാനപ്പെട്ടതാണ്. കാരണങ്ങള്‍ പലതാണ്. അതിലൊന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ എനിക്ക് അവസരം ലഭിച്ചില്ലെന്നതാണ്. തിളങ്ങാനും കഴിവ് തെളിയിക്കാനുമുള്ള മികച്ച അവസരമാണ് മുന്നിലുള്ളത്. ഐപിഎല്ലിന്റെ രണ്ടാം പാദവും തിരിച്ചുവരാന്‍ സഹായിക്കുന്ന അവസരമാണ്. മികച്ച പ്രകടനം നടത്തുക എന്നതിന് പകരമായൊന്നും ഇല്ല.

ഞാന്‍ തിളങ്ങിയാല്‍ തിരിച്ചുവരുമെന്ന് എനിക്കറിയാം. ടി20 ലോകകപ്പ് ടീമിലെ ഇടത്തെക്കുറിച്ച് ഇപ്പോള്‍ ഒരുപാട് ചിന്തിക്കുന്നില്ല. എത്രത്തോളം മികച്ച പ്രകടനം നടത്താനാവുമെന്നതാണ് ആലോചിക്കുന്നത്. ശക്തമായ മത്സരമാണ് ടീമിനുള്ളിലുള്ളത്. അതിനാല്‍ എന്താണ് എന്റെ ജോലിയെന്ന് കൃത്യമായി അറിയാം'-കുല്‍ദീപ് യാദവ് പറഞ്ഞു.
നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മികച്ചൊരു പ്രകടനം നടത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. നിലവില്‍ ഇന്ത്യയുടെ പ്രഥമ പരിഗണനയുള്ള സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവ് ഇല്ല എന്നതാണ് വസ്തുത. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ കുല്‍ദീപ് ടീമിന് പുറത്താണ്. ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് മടങ്ങിവരവ് പ്രതീക്ഷ കാക്കാന്‍ ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് കുല്‍ദീപിന് അത്യാവശ്യമാണ്.
ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രകടനമാണ് കുല്‍ദീപ് യാദവ് സമീപകാലത്തായി നടത്തിയത്. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ എന്താണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 'മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ നരേന്ദ്ര ഹിര്‍വാനി സര്‍ മാനസികമായി വളരെ ശക്തനാണ്. ബൗളിങ്ങിനെക്കുറിച്ച് മാത്രമല്ല മാനിസിക കാര്യങ്ങളെക്കുറിച്ചും സംസാരിക്കണം. അതിനാല്‍ത്തന്നെ മാനസികമായ മുന്നൊരുക്കത്തെക്കുറിച്ച് അദ്ദേഹത്തോട് നിരവധി കാര്യങ്ങള്‍ സംസാരിച്ചു. അത് എന്നെ സഹായിച്ചിട്ടുണ്ട്'-കുല്‍ദീപ് യാദവ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications