വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ചിലപ്പോഴൊക്കെ ആ ഉപദേശങ്ങള്‍ ഞാന്‍ മിസ് ചെയ്യുന്നു'- എംഎസ് ധോണിയെക്കുറിച്ച് കുല്‍ദീപ് യാദവ്

ചെന്നൈ: ഇന്ത്യന്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കിയ കൈക്കുഴ സ്പിന്നറാണ് കുല്‍ദീപ് യാദവ്. ചൈനാമാന്‍ ബൗളിങ്ങിലൂടെ എതിര്‍ ബാറ്റ്‌സ്മാനെ വട്ടം കറക്കിയിരുന്ന കുല്‍ദീപിന് പക്ഷെ സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. ഐപിഎല്ലില്‍ പോലും പ്ലേയിങ് 11ന് പുറത്തായ കുല്‍ദീപിനെ ഇന്ത്യയും പൂര്‍ണ്ണമായും തഴഞ്ഞ അവസ്ഥയിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നീ ടൂര്‍ണമെന്റുകളിലേക്ക് കുല്‍ദീപിനെ പരിഗണിച്ചിട്ടില്ല.

കുല്‍ദീപിന്റെ വഴികളടഞ്ഞുവെന്ന് വിമര്‍ശനം ഉയരുമ്പോഴും പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസത്തിലാണ് കുല്‍ദീപുള്ളത്. ഇപ്പോഴിതാ മുന്‍ നായകന്‍ എംഎസ് ധോണിയുമായുള്ള പഴയ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് കുല്‍ദീപ് യാദവ്. ചിലപ്പോഴൊക്കെ ധോണിയുടെ ഉപദേശങ്ങള്‍ വല്ലാതെ മിസ് ചെയ്യാറുണ്ടെന്നാണ് കുല്‍ദീപ് പറഞ്ഞത്.

'ചിലപ്പോഴൊക്കെ മഹി ഭായിയുടെ ഉപദേശങ്ങള്‍ ഞാന്‍ മിസ് ചെയ്യാറുണ്ട്. വലിയ അനുഭവസമ്പത്തായിരുന്നു ധോണി. വിക്കറ്റിന് പിന്നില്‍ നിന്ന് അദ്ദേഹം ഉപദേശങ്ങള്‍ നല്‍കിയിരുന്നു. പരിചയസമ്പത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അത്തരം ഉപദേശങ്ങള്‍ തീര്‍ച്ചയായും നഷ്ടം തന്നെയാണ്. റിഷഭാണ് നിലവില്‍ ആ സ്ഥാനത്തുള്ളത്. കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് ഭാവിയില്‍ ഉപദേശങ്ങള്‍ നല്‍കാന്‍ അവന് സാധിക്കട്ടെ. എല്ലാ ബൗളര്‍ക്കും പ്രതികരിക്കാന്‍ കഴിയുന്ന ഒരു പങ്കാളി ഒപ്പമുണ്ടാവേണ്ടതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'-കുല്‍ദീപ് പറഞ്ഞു.

kuldeepyadav-dhoni

ധോണി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരിക്കവെ വിക്കറ്റിന് പിന്നില്‍ നിന്ന് പലപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. കുല്‍ദീപിന് ഇത്തരത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ താരം വിക്കറ്റ് വീഴ്ത്തിയ സംഭവങ്ങള്‍ നിരവധി തവണ ആരാധകര്‍ കണ്ടിട്ടുണ്ട്. ബാറ്റ്‌സ്മാന്റെ മനസ് വായിച്ച് ബൗളര്‍ക്ക് തന്ത്രമോതുന്ന ധോണിയുടെ പല കണക്കുകൂട്ടലുകളും വിജയിച്ചിരുന്നു.

ധോണിയുടെ അഭാവം എതിരാളികള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. 2019ലെ ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ ബാബര്‍ അസാമിനെ പുറത്താക്കിയ കുല്‍ദീപിന്റെ പന്ത് എന്നെന്നും ഓര്‍മിക്കുന്ന തരത്തിലുള്ളതാണ്. എന്നാല്‍ സമീപകാലത്തായി ആത്മവിശ്വാസം നഷ്ടപ്പെട്ട തരത്തിലാണ് കുല്‍ദീപിന്റെ പ്രകടനം. ഇത് താരത്തിന്റെ അവസങ്ങളും കുറയ്ക്കുന്നു.

'മഹി ഭായി ഉള്ളപ്പോള്‍ ഞാനും ചഹാലും ഒരുമിച്ച് കളിച്ചിരുന്നു. മഹി ഭായ് വിരമിച്ച ശേഷം ഒരിക്കലും ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടില്ല. മഹി ഭായ് വിരമിച്ച ശേഷം വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്റെ പ്രകടനങ്ങള്‍ ഭേദപ്പെട്ടതായിരുന്നു. കൊല്‍ക്കത്തന്‍ ടീമില്‍ എന്റെ സ്ഥാനം നഷ്ടപ്പെട്ടതോടെ ഞാന്‍ അത്രയ്ക്ക് മോശം ബൗളറാണോയെന്ന് ചിന്തിച്ചു. വല്ലാത്ത മനോവിഷമവും ഉണ്ടായി'-കുല്‍ദീപ് പറഞ്ഞു.

Story first published: Wednesday, May 12, 2021, 14:43 [IST]
Other articles published on May 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X