കുൽദീപ് യാദവ് അനിൽ കുംബ്ലെയുടെ പ്രോഡക്ട്, ക്രെഡിറ്റും കുംബ്ലെയ്ക്ക്... സുരേഷ് റെയ്നയ്ക്ക് സംശയമില്ല!
മുംബൈ: ഇന്ത്യയുടെ യുവ സ്പിന്നർ കുൽദീപ് യാദവിനെ പ്രശംസിച്ച് ഇന്ത്യൻ താരം സുരേഷ് റെയ്ന. കുൽദീപ് യാദവ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. കുൽദീപിന്റെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് മുൻ കോച്ച് അനിൽ കുംബ്ലെയ്ക്കാണെന്നും റെയ്ന പറഞ്ഞു. കുൽദീപിനൊപ്പം അനിൽ കുംബ്ലെ കഠിനാധ്വാനം ചെയ്തിരുന്നു. - മുംബൈയില്‍ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ റെയ്ന പറഞ്ഞു.
ഐ പി എല്ലിനിടെ ഞാൻ കുൽദീപ് യാദവിനോട് സംസാരിച്ചിരുന്നു. കളികൾക്കിടെ കുൽദീപ് കുംബ്ലെയ്ക്ക് സ്ഥിരമായി മെസേജ് അയക്കുമായിരുന്നു. അനിൽ കുംബ്ലെയുടെ പ്രോഡക്ടാണ് കുൽദീപ് യാദവ്. കുൽദീപിന്റെ വളർച്ചയുടെ ക്രെഡിറ്റ് മുഴുവനും കുംബ്ലെയ്ക്കാണ്. കാൺപൂരിൽ നിന്നുള്ള ഇടംകൈയൻ സ്പിന്നറായ കുൽദീപ് യാദവ് ഇക്കഴിഞ്ഞ ഓസ്ട്രേലിയ പരമ്പരയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഹാട്രിക് വിക്കറ്റും കുൽദീപ് നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബൗളറാണ് കുൽദീപ് യാദവ്. 2014ല്‍ നടന്ന അണ്ടര‍്‍ 19 ലോകകപ്പിലും കുല്‍ദീപ് യാദവ് ഹാട്രിക്ക് വിക്കറ്റ് നേടിയിരുന്നു. ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലോവറിൽ 16 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി കുൽദീപ് മാൻ ഓഫ് ദ മാച്ചായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications