വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുല്‍ദീപ് അത്ര കേമനൊന്നുമല്ല; ഇന്ത്യന്‍ താരത്തെക്കുറിച്ച് പിയൂഷ് ചൗള

ദില്ലി: എതിരാളികള്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഭയക്കുന്ന ബൗളര്‍മാരിലൊരാളാണ് ഇപ്പോള്‍ കുല്‍ദീപ് യാദവ്. ചൈനമെന്‍ ബൗളറായ കുല്‍ദീപിന്റെ പന്തുകള്‍ നേടിടാന്‍ ഓസ്‌ട്രേലിയയുള്‍പ്പെടെയുള്ള ടീമുകളില്‍ പ്രത്യേക പരിശീലനം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിലും കുല്‍ദീപ് തിളങ്ങുന്ന താരമാണ്. വരാനിരിക്കുന്ന സീസണിലും കുല്‍ദീപിന് തിളങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ലോകകപ്പില്‍ നാലാമനാര്? ഇന്ത്യക്കു വേണ്ടത് രഹാനെയെ... ഏറ്റവും അനുയോജ്യന്‍, ഇതാ കാരണങ്ങള്‍ലോകകപ്പില്‍ നാലാമനാര്? ഇന്ത്യക്കു വേണ്ടത് രഹാനെയെ... ഏറ്റവും അനുയോജ്യന്‍, ഇതാ കാരണങ്ങള്‍

കുല്‍ദീപിന്റെ പന്തുകളെ ദുരൂഹതയുള്ളതാണെന്നാണ് പറയപ്പെടുന്നത്. കൈക്കുഴയും വിരലുകളും പഠിച്ച് പന്തിന്റെ വേഗതയും ഗതിയും നിര്‍ണയിക്കുക ബാറ്റ്‌സ്മാന് എളുപ്പമല്ല. അതുകൊണ്ടുതന്നെ പല കളിക്കാരും കുല്‍ദീപിന്റെ പന്തുകളില്‍ അവശ്വസനീയമായി പുറത്താകുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍, കുല്‍ദീപില്‍ അത്ര വലിയ മികവൊന്നുമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പിയൂഷ് ചൗളയുടെ അഭിപ്രായം.


കുല്‍ദീപ് കഴിവുള്ളതാരം

കുല്‍ദീപ് കഴിവുള്ളതാരം

ദുരൂഹതയുണര്‍ത്തുന്ന സ്പിന്നര്‍ എന്നതു തന്നെ ഒരു സങ്കല്‍പമാണെന്ന് ചൗള പറയുന്നു. കുല്‍ദീപ് ഒരിക്കലും പറഞ്ഞിട്ടില്ല താന്‍ അത്തരത്തിലുള്ള ഒരു സ്പിന്നര്‍ ആണെന്ന്. കുല്‍ദീപ് കഴിവുള്ള സ്പിന്നര്‍ തന്നെയാണ്. എന്നാല്‍, ബാറ്റ്‌സ്മാന്മാര്‍ക്ക് പിടികിട്ടാത്ത പന്തുകളൊന്നുമല്ല അവ. കുല്‍ദീപിന്റെ പ്രധാന മേന്മകളിലൊന്ന് ഭയമില്ലാതെ പന്തെറിയുന്നതാണെന്നും ചൗള പറഞ്ഞു.

കുല്‍ദീപിനൊപ്പം കളിച്ചു

കുല്‍ദീപിനൊപ്പം കളിച്ചു

ഉത്തര്‍ പ്രദേശ് രഞ്ജി ട്രോഫി ടീമിനുവേണ്ടി ചൗളയും കുല്‍ദീപും ഒരുമിച്ച് കളിച്ചിട്ടുണ്ട്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും സഹതാരങ്ങളായി. കുല്‍ദീപ് കഴിഞ്ഞ കുറച്ചുനാളുകളായി സ്ഥിരതയോടെ പന്തെറിയുന്നുണ്ടെന്ന് ചൗള ചൂണ്ടിക്കാട്ടി. യുസ് വേന്ദ്ര ചാലഹുമൊത്ത് ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ പന്തെറിയുന്നു. ഇരുവരും ഇന്ത്യയ്ക്കുവേണ്ടി വിക്കറ്റുകള്‍ വീഴ്ത്താന്‍ പ്രാപ്തരാണെന്നും മുന്‍താരം പറഞ്ഞു.

കൊല്‍ക്കത്ത ടീമില്‍ റെക്കോര്‍ഡ്

കൊല്‍ക്കത്ത ടീമില്‍ റെക്കോര്‍ഡ്

ലോകകപ്പില്‍ കളിക്കുന്ന ടീം അംഗങ്ങള്‍ ഐപിഎല്ലില്‍ ജോലിഭാരമെടുക്കരുതെന്ന് നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞിരുന്നു. എന്നാല്‍, ഒരു കളിക്കാരനുമാത്രമേ അയാളുടെ ശരീരത്തെക്കുറിച്ച് അറിയുകയുള്ളൂവെന്ന് പിയൂഷ് ചൗള വ്യക്തമാക്കി. എത്രമാത്രം ജോലിഭാരം ആകാമെന്ന് ഓരോരുത്തരും മനസിലാക്കിയിട്ടുണ്ടാകും. അതിനനുസരിച്ച് കളിക്കാമെന്നും ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമിന്റെ കളിക്കാരനായ ചൗള പറഞ്ഞു. കൊല്‍ക്കത്തയ്ക്കായി 1000 പന്തുകളില്‍ അധികം എറിഞ്ഞ ഏക കളിക്കാരന്‍ കൂടിയാണ് പിയൂഷ് ചൗള.

Story first published: Tuesday, March 19, 2019, 15:09 [IST]
Other articles published on Mar 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X