Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുല്‍ദീപ് യാദവിനെ പന്തേറില്‍ സഹായിച്ചത് ഓസീസ് ചൈനാമെന്‍ ബൗളര്‍ ബ്രാഡ് ഹോഗ്

ദില്ലി: ഏതുതരം പിച്ചിലും ബാറ്റ്‌സ്മാന്‍മാരെ കബളിപ്പിക്കുന്ന പന്തെറിയാന്‍ പഠിച്ചുകഴിഞ്ഞു ഇന്ത്യയുടെ യുവതാരം കുല്‍ദീപ് യാദവ്. രവീന്ദ്ര ജഡേജയെയും ആര്‍ അശ്വിനെയും അമിതമായി ആശ്രയിച്ചിരുന്ന ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ സ്പിന്‍ ബൗളിങ്ങില്‍ യാതൊരു ആശങ്കയുമില്ല. കുല്‍ദീപ് യാദവിനെ വാനോളം പുകഴ്ത്തിയ ഓസീസ് താരം ബ്രാഡ് ഹോഗിന്റെ വാക്കുകള്‍ ഇത് ശരിവെക്കുന്നു.

കുല്‍ദീപ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച അടിത്തറയാണിട്ടിരിക്കുന്നെന്ന് ഹോഗ് വിലയിരുത്തി. ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഹോഗും കുല്‍ദീപും സഹതാരങ്ങളായിരുന്നു. ഹോഗിന്റെ ശൈലിയില്‍ ചൈനാമെന്‍ ബൗളറായ കുല്‍ദീപിന് ഓസീസ് താരത്തിന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങളില്‍ പരിചയ സമ്പന്നനായ ഹോഗ് കുല്‍ദീപിന് പന്തേറിന്റെ രഹസ്യം പറഞ്ഞുകൊടുക്കുകയും ചെയ്തു.

bradhogg


ഇന്ത്യയുടെ വിശ്വസ്ത ബൗളറായി കുല്‍ദീപ് മാറിക്കഴിഞ്ഞതായി ഹോഗ് വിലയിരുത്തി. കഠിനമായ പരിശ്രമവും ആത്മവിശ്വാസവുമാണ് ഇതിന് കുല്‍ദീപിനെ സഹായിച്ചത്. നല്ല തുടക്കമാണ് കുല്‍ദീപിന് ലഭിച്ചിരിക്കുന്നത്. ഇത് നിലനിര്‍ത്തുകയാണ് പ്രധാനം. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാകാന്‍ കുല്‍ദീപിന് കഴിയുമെന്നും ഹോഗ് വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ഹോഗ് 47മത്തെ വയസിലും ഓസീസ് ടീമില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ്. പ്രായം ഒരു പ്രശ്‌നമല്ലെന്ന് ഹോഗ് പറയുന്നു. കമന്റേറ്ററായി ഇന്ത്യയിലെത്തിയിട്ടുള്ള ഹോഗ് ഇപ്പോഴും ടി20 ക്രിക്കറ്റില്‍ സജീവമാണ്. ഫീല്‍ഡില്‍ യുവതാരങ്ങളെക്കാള്‍ ചുറുചുറക്കോടെ ഓടിനടക്കാന്‍ ഹോഗിന് ഈ പ്രായത്തിലും കഴിയുന്നുണ്ട്.

Story first published: Thursday, October 5, 2017, 9:30 [IST]
Other articles published on Oct 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+