വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അവസരം നല്‍കുന്നില്ല, പിന്നെ എന്തിന് നിലനിര്‍ത്തി? കെകെആറിനെതിരേ ഗംഭീര്‍

കുല്‍ദീപിനെ നിലനിര്‍ത്തിയതിനെയാണ് ഗംഭീര്‍ ചോദ്യം ചെയ്തത്

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ഇന്ത്യന്‍ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ നിലനിര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. കളിക്കാന്‍ അവസരം നല്‍കാതെ കുല്‍ദീപിനെ എന്തിനു നിലനിര്‍ത്തിയെന്നതാണ് രണ്ടു തവണ കെകെആറിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ഗംഭീറിന്റെ ചോദ്യം.

1

2019ലെ ഐപിഎല്‍ മുതലാണ് കുല്‍ദീപിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണുണ്ടായത്. സീസണില്‍ ഒമ്പത് മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കെകെആര്‍ അവസരം നല്‍കിയുള്ളൂ. 8.66 ഇക്കോണമി റേറ്റില്‍ സ്പിന്നര്‍ക്കു വീഴ്ത്താനായത് വെറും നാലു വിക്കറ്റുകളാണ്. കഴിഞ്ഞ സീസണിലാവട്ടെ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കുല്‍ദീപിനെ കെകെആര്‍ കളിപ്പിച്ചുള്ളൂ. നാലു ഇന്നിങ്‌സുകള്‍ ബൗള്‍ ചെയ്ത താരത്തിനു ലഭിച്ചത് ഒരേയൊരു വിക്കറ്റാണ്. ഇതോടെ വരാനിരിക്കുന്ന 14ാം സീസണില്‍ കുല്‍ദീപ് കെകെആറിലുണ്ടാവില്ലെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെററിച്ചു കൊണ്ട് കെകെആര്‍ താരത്തെ നിലനിര്‍ത്തുകയായിരുന്നു.

കുല്‍ദീപിനെ കെകെആര്‍ നിലനിര്‍ത്തിയത് ആശ്ചര്യപ്പെടുത്തി. കാരണം അദ്ദേഹത്തിനു അവര്‍ കളിക്കാന്‍ വേണ്ടത്ര അവസരം നല്‍കുന്നില്ല. പ്ലെയിങ് ഇലവനില്‍ തുടര്‍ച്ചയായി അവസരം ലഭിക്കുന്ന ഒരു ഫ്രാഞ്ചൈസിയിലേക്കു കുല്‍ദീപ് മാറണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. കാരണം ഇന്ത്യന്‍ ടീമിനായി കളിക്കുകയും അതേസമയം, ഫ്രാഞ്ചൈസിയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതു നിങ്ങളുടെ കരിയറിനു ദോഷം ചെയ്യുമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

2

കഴിഞ്ഞ സീസണില്‍ കെകെആറിന്റെ മുഖ്യ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം നടത്തിയ വരുണ്‍ സീസണില്‍ ഒരു കളിയില്‍ നിന്നും അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ഒരേയൊരു ബൗളറായി മാറുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന സീസണിലും വരുണ്‍ തന്നെയായിരിക്കും കെകെആറിന്റെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുകയെന്നുറപ്പായിക്കഴിഞ്ഞു.

പുതിയ സീസണിനു മുമ്പ് ഒരുപിടി താരങ്ങളെ ഒഴിവാക്കിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തീരുമാനത്തെ ഗംഭീര്‍ കുറ്റപ്പെടുത്തി. ആരോണ്‍ ഫിഞ്ച്, ക്രിസ് മോറിസ്, ശിവം ദുബെ അടക്കമുള്ള കളിക്കാരെ ആര്‍സിബി ഒഴിവാക്കിയിരുന്നു. ഓരോ വര്‍ഷവും ടീമില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തുന്നുവെന്നതാണ് ആര്‍സിബിയുടെ ഏറ്റവും വലിയ പ്രശ്‌നം. ഇതു ടീമിലെ കളിക്കാര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഒരു സീസണ്‍ മോശമായാല്‍ അടുത്ത തവണ തങ്ങളെയും ഒഴിവാക്കുമെന്ന ചിന്തയായിരിക്കും ഇതു നിലനിര്‍ത്തിയ കളിക്കാരില്‍ ഉണ്ടാക്കുകയെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Saturday, January 23, 2021, 14:40 [IST]
Other articles published on Jan 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X