Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ 100 വിക്കറ്റ് തികച്ച് കുല്‍ദീപ്; ഹര്‍ഭജനെയും കുംബ്ലെയെയും കടത്തിവെട്ടി

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 36 റണ്‍സിന്റെ ആവേശ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ കൈയടികളിലേറെയും കുല്‍ദീപ് യാദവിനായിരുന്നു. ഓസീസിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച സ്റ്റീവ് സ്മിത്തിനെയും അപകടകാരിയായ അലക്‌സ് ക്യാരിയേയും പുറത്താക്കിയ കുല്‍ദീപാണ് കളി ഇന്ത്യന്‍ വരുതിയിലാക്കിയത്. രാജ്‌കോട്ടിലെ രാജകീയ ബൗളിങ് പ്രകടനത്തോടെ ഏകദിനത്തില്‍ 100 വിക്കറ്റ് ക്ലബ്ബിലും കുല്‍ദീപ് സ്ഥാനം പിടിച്ചു. ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ സ്പിന്നറെന്ന റെക്കോഡും കുല്‍ദീപ് സ്വന്തമാക്കി.

തന്റെ 58ാം മത്സരത്തില്‍ അലക്‌സ് ക്യാരിയെ പുറത്താക്കിയാണ് കുല്‍ദീപ് 100 പൂര്‍ത്തിയാക്കിയത്. ഇതോടെ തിരുത്തപ്പെട്ടത് 76 മത്സരത്തില്‍ നിന്ന് 100 വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡാണ്. കൂടാതെ ഇന്ത്യന്‍ നിരയില്‍ വേഗത്തില്‍ 100 ഏകദിന വിക്കറ്റ് നേടുന്ന മൂന്നാം ബൗളറെന്ന ബഹുമതിയും കുല്‍ദീപ് നേടി. മുഹമ്മദ് ഷമി (56), ജസ്പ്രീത് ബൂംറ(57) എന്നിവരാണ് കുല്‍ദീപിന് മുമ്പ് ഈ റെക്കോഡിലെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്റെ പേരിലാണ് ഈ റെക്കോഡുള്ളത്. 44 മത്സരത്തില്‍ നിന്നാണ് റാഷിദ് 100 വിക്കറ്റ് നേടിയത്. 52 മത്സരത്തില്‍ നിന്ന് 100 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്.

kuldeepyadav

ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് രാജ്‌കോട്ടില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 30 ഓവറില്‍ മൂന്ന് വിക്കറ്റിന് 178 റണ്‍സെന്ന മികച്ച നിലയില്‍ നിന്ന ഓസ്‌ട്രേലിയയെ കുല്‍ദീപും ഷമിയും ചേര്‍ന്ന് തകര്‍ത്തു. ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവദീപ് സൈനിയും രവീന്ദ്ര ജഡേജയും കുല്‍ദീപിനൊപ്പം രണ്ട് വിക്കറ്റും പങ്കിട്ടു.

Story first published: Saturday, January 18, 2020, 9:51 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+