Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുല്‍ദീപ് യാദവുമൊത്തുള്ള വിജയരഹസ്യം വെളിപ്പെടുത്തി യുവേന്ദ്ര ചാഹല്‍

ബെംഗളുരു: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആദ്യ മൂന്നു മത്സരങ്ങളും ജയിക്കാന്‍ ഇന്ത്യയ്ക്ക് തുണയായത് യുവ സ്പിന്നര്‍മാരായ യുവേന്ദ്ര ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും പ്രകടനാണ്. ഓസീസ് ബാറ്റ്‌സ്മാന്മാരെ കൃത്യ സമയത്ത് പവലിയനിലെത്തിച്ച് ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടുന്നതില്‍ ഇവര്‍ വിജയിച്ചിരുന്നു.

ബൗളിങ്ങിലുള്ള തങ്ങളുടെ വിജയത്തിന് പരപ്‌സര ബഹുമാനവും അഭിനന്ദനവും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് യുവേന്ദ്ര ചാഹല്‍ പറഞ്ഞു. കുല്‍ദീപ് ആണ് ആദ്യ പന്തെറിയുന്നതെങ്കില്‍ എതിര്‍ ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യം താന്‍ പറഞ്ഞുകൊടുക്കാറുണ്ട്. താനാണ് ബൗള്‍ ചെയ്യുന്നതെങ്കില്‍ കുല്‍ദീപ് തന്റെ സഹായത്തിനെത്താറുണ്ടെന്നും ചാഹല്‍ പറഞ്ഞു.

yuvendrachahal

വിക്കറ്റ് വീഴ്ത്തിയാലും അഭിനന്ദിക്കാന്‍ ഒട്ടും മടികാണിക്കാറില്ല. ഗ്രൗണ്ടിലെ ബൗളിങ് മികവിന് ഈ മാനസിക ഐക്യവും കാരണമാണെന്ന് യുവ ബൗളര്‍ വെളിപ്പെടുത്തി. ഓസ്‌ട്രേയയ്‌ക്കെതിരായ നാലാം ഏകദിനം നടക്കുന്ന ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയം ചാഹലിന്റെ ഭാഗ്യ മൈതാനം കൂടിയാണ്. ഇംഗ്ലണ്ടിനെതിരെ ഫിബ്രുവരിയില്‍ നടന്ന ടി20 മത്സരത്തില്‍ ചാഹല്‍ 25 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകള്‍ നേടിയിരുന്നു.

kuldeepyadav

ചിന്നസ്വാമി ഗ്രൗണ്ടില്‍ കളിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നതായി ഇരുപത്തിയേഴുകാരന്‍ ചാഹല്‍ പറഞ്ഞു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണിത്. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ വിക്കറ്റ് ലഭിക്കാറുണ്ട്. നേരത്തെ ഇങ്ങനെയായിരുന്നില്ല. ഓസ്‌ട്രേലിയയേക്കാള്‍ ഇവിടുത്തെ അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമാണെന്നും ലെഗ്‌സ്പിന്നര്‍ വ്യക്തമാക്കി.

Story first published: Thursday, September 28, 2017, 9:18 [IST]
Other articles published on Sep 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+