Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയെ കറിക്കിയിട്ട കുല്‍ദീപ് യാദവിന് ലോക റെക്കോര്‍ഡ്

കുല്‍ദീപ് യാദവിന് ലോക റെക്കോര്‍ഡ്

സിഡ്‌നി: ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെതുമായ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവ് പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ചു. 1964ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഒരു ഇടംകൈയ്യന്‍ കൈക്കുഴ ബൗളര്‍ ഒരിന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തുന്നത്. 1955ല്‍ ഇംഗ്ലണ്ടിന്റെ ജോണി വാഡ്‌ലി ആണ് ഇതിനു മുന്‍പ് ഈ നേട്ടത്തിലെത്തിയത്.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ 99 റണ്‍സ് വിട്ടുകൊടുത്ത് കുല്‍ദീപ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഉസ്മാന്‍ ഖവാജയെ പുറത്താക്കിയാണ് കുല്‍ദീപ് തുടങ്ങിയത്. അവസാന ബാറ്റ്‌സ്മാനായ ജോഷ് ഹസല്‍വുഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് കരിയറില്‍ രണ്ടാം തവണയും അഞ്ചു വിക്കറ്റ് നേട്ടത്തിലെത്തി. ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, നഥാന്‍ ലിയോണ്‍ എന്നിവരും കുല്‍ദീപിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

kuldeep

കുല്‍ദീപിന്റെ ബൗളിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 1988ന് ശേഷം ആദ്യമായി ഓസ്‌ട്രേലിയയെ സ്വന്തം നാട്ടില്‍ ഫോളോ ഓണ്‍ ചെയ്യിച്ചു. 1986ലാണ് ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യിച്ചത്. അന്ന് ഇതേ മൈതാനത്ത് നടന്ന മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. രസകരമായ മറ്റൊരു കാര്യം ജനുവരി 6ന് തന്നെയായിരുന്നു അന്നത്തെ ക്യാപ്റ്റനായിരുന്ന കപില്‍ദേവ് ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിച്ചത് എന്നതാണ്.

കളിയില്‍ ഒരുദിവസം മാത്രം ശേഷിക്കെ ഓസ്‌ട്രേലിയയ്ക്ക് ഇനി സമനില മാത്രമായിരിക്കും ലക്ഷ്യം. പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യ ഇക്കുറി പരമ്പര നേടുമെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ഇതാദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര വിജയം നേടാനൊരുങ്ങുന്നത്. നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 622 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 300 റണ്‍സിന് എല്ലാവരും പുറത്തായി. നാലാംദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമാകാതെ 6 റണ്‍സ് എന്ന നിലയിലാണ്.

Story first published: Sunday, January 6, 2019, 14:25 [IST]
Other articles published on Jan 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+