Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ പിച്ചില്‍ കുല്‍ദീപ് തിളങ്ങും; ടീമിലെടുക്കണമെന്ന് ഗാവസ്‌കര്‍

മുംബൈ: ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താനിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍താരം സുനില്‍ ഗാവസ്‌കര്‍. രാജ്‌കോട്ടില്‍ കുല്‍ദീപ് ആദ്യ അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു മുന്‍ ക്യാപ്റ്റന്‍. 14 ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്താണ് വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ കുല്‍ദീപ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്.

kuldeep

ആദ്യ ഇന്നിങ്‌സില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന കുല്‍ദീപ് രണ്ടാം ഇന്നിങ്‌സില്‍ വ്യത്യസ്തനായെന്ന് ഗാവസ്‌കര്‍ വിലയിരുത്തി. ലെങ്തില്‍ വരുത്തിയ മാറ്റവും റൗണ്ട് ദി വിക്കറ്റ് ആയി എറിയാന്‍ തയ്യാറായതും ചിന്തിക്കുന്ന ബൗളറാണ് കുല്‍ദീപ് എന്ന് വ്യക്തമാക്കുന്നു. വെല്ലുവിളി ഏറ്റെടുക്കാനുള്ള കഴിവും യുവബൗളര്‍ക്കുണ്ടെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ പിച്ച് റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ്. റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ബൗണ്‍സും ടേണും ലഭിക്കുന്ന പിച്ചുകളാണ് അവിടെുള്ളത്. ഷെയിന്‍ വോണ്‍ പന്തെറിയുമ്പോള്‍ അത് വ്യക്തമായതുമാണ്. അതുകൊണ്ടുതന്നെ ഓസീസ് പര്യടനത്തില്‍ കുല്‍ദീപിനെ ഉള്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ സെലക്ടര്‍മാര്‍ ശരിയായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ബൗണ്ടറികളുള്ള അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും മറ്റു മത്സരങ്ങളില്‍ കളിപ്പിച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് ഗാവസ്‌കറുടെ വിലയിരുത്തല്‍. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷായെ ഗാവസ്‌കര്‍ പുകഴ്ത്തുകയും ചെയ്തു. തനിക്ക് ലഭിച്ച കഴിവുകള്‍ വേണ്ടവിധം വിനിയോഗിച്ചാല്‍ ഷായ്ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Sunday, October 7, 2018, 14:42 [IST]
Other articles published on Oct 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+