Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെല്ലുവിളി ഉയര്‍ത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെ? വെളിപ്പെടുത്തി കുല്‍ദീപ് യാദവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ പ്രധാന സ്പിന്നര്‍മാരിലൊരാളാണ് കുല്‍ദീപ് യാദവ്. ഏകദിനത്തില്‍ ഇതിനോടകം രണ്ട് ഹാട്രിക്കടക്കം അവിസ്മരണീയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ചൈനാമാന്‍ സ്പിന്‍ ബൗളറെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട കുല്‍ദീപ് തനിക്ക് വെല്ലുവിളി ഉയര്‍ത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനും എതിരെയാണ് പന്തെറിയാന്‍ പ്രയാസമെന്നാണ് കുല്‍ദീപ് പറഞ്ഞത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ ക്രിക്കറ്റ്ബാസി എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദിനത്തില്‍ എബി ഡിവില്ലിയേഴ്‌സാണ് മികച്ച താരം. ഒരു വ്യത്യസ്തമായ ശൈലി അദ്ദേഹത്തിനുണ്ട്.ഇപ്പോള്‍ അദ്ദേഹം വിരമിച്ചു. നല്ല കാര്യം. എനിക്കെതിരേ കൂടുതല്‍ റണ്‍സ് നേടുമോയെന്ന് ഏറ്റവും ഭയപ്പെട്ടിരുന്ന ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം- കുല്‍ദീപ് പറഞ്ഞു. സ്മിത്ത് കൂടുതലും ബാക്ക്ഫൂട്ടില്‍ കളിക്കുന്ന താരമാണ്. അവസാന നിമിഷമാവും അദ്ദേഹം പന്ത് കളിക്കുക.അതിനാല്‍ത്തന്നെ സ്മിത്തിനെതിരേ പന്തെറിയുക കടുപ്പമാണെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

അവസാന വര്‍ഷത്തെ മോശം പ്രകടനത്തെക്കുറിച്ചും കുല്‍ദീപ് പ്രതികരിച്ചു. അവസാന സീസണിലെ ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. അധികം വിക്കറ്റ് നേടാനും സാധിച്ചില്ല.എന്നാല്‍ ലോകകപ്പിന് മുമ്പായി നന്നായി ഒരുങ്ങി. ഐപിഎല്ലിലെ മോശം പ്രകടനം എനിക്ക് മറികടക്കണമായിരുന്നു. ലോകകപ്പില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് വിശ്വാസമെന്നും കുല്‍ദീപ് പറഞ്ഞു. യുസ് വേന്ദ്ര ചാഹലുമായുള്ള സൗഹൃദത്തെക്കുറിച്ചും കുല്‍ദീപ് പ്രതികരിച്ചു. ഒരു മൂത്ത സഹോദരനപ്പോലെ ചാഹല്‍ എന്നെ എപ്പോഴും പരിചരിക്കും. ഒരുപാട് മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചു. ക്രിക്കറ്റിനകത്തും പുറത്തും ചാഹല്‍ ഉപദേശം നല്‍കാറുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ മത്സരം നടത്താറില്ലെന്നും കുല്‍ദീപ് അഭിപ്രായപ്പെട്ടു.

kuldeep

എംഎസ് ധോണിയുടെ നായകമികവിനെക്കുറിച്ചും കുല്‍ദീപ് പ്രതികരിച്ചു. അദ്ദേഹം എപ്പോഴും കാര്യങ്ങള്‍ മുന്‍കൂട്ടി കാണും. കരിയറിന്റെ തുടക്കത്തില്‍ പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തെറിയാന്‍ എനിക്കറിയില്ലായിരുന്നു. ഇത് ഞാന്‍ പഠിച്ചത് ധോണിയോടൊത്ത് കളിക്കാന്‍ തുടങ്ങിയപ്പോഴാണ്. എവിടെയാണ് പന്ത് പിച്ച് ചെയ്യേണ്ടതെന്നുവരെ ധോണി പറഞ്ഞുതരും. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും ധോണിക്ക് അസാമാന്യ മികവാണ്. അതിനാല്‍ത്തന്നെ ധോണിയുള്ളപ്പോള്‍ ഫീല്‍ഡര്‍മാരെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മധ്യഓവറുകളില്‍ മൂന്നോ നാലോ വിക്കറ്റ് വീഴ്ത്തുകയാണ് സ്പിന്നര്‍മാരുടെ പ്രധാന ലക്ഷ്യം. ധോണി വിക്കറ്റിന് പിന്നിലുള്ളപ്പോള്‍ ഇത് അനായാസമാണെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. 25കാരനായ കുല്‍ദീപ് ഇന്ത്യക്കുവേണ്ടി ആറ് ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റും 60 ഏകദിനത്തില്‍നിന്ന് 104 വിക്കറ്റും 20ടി20യില്‍ നിന്ന് 39 വിക്കറ്റുമാണ് വീഴ്ത്തിയത്. 40 ഐപിഎല്ലില്‍ നിന്നായി 39 വിക്കറ്റും കുല്‍ദീപിന്റെ പേരിലുണ്ട്.

Story first published: Saturday, July 4, 2020, 11:22 [IST]
Other articles published on Jul 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+