വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കറക്കി വീഴ്ത്തി കുല്‍ദീപ്, രണ്ടാം ഹാട്രിക്ക്; റെക്കോഡില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം

Kuldeep Yadav Took His Second International Hat-trick | Oneindia Malayalam

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 107 റണ്‍സിന് വിജയം നേടിയപ്പോള്‍ ബൗളിങ് നിരയില്‍ തിളങ്ങി നിന്നത് കുല്‍ദീപ് യാദവായിരുന്നു. ഹാട്രിക്കുമായി വെസ്റ്റ് ഇന്‍ഡീസിന്റെ മധ്യനിരയെ തകര്‍ത്ത കുല്‍ദീപ് ചരിത്ര റെക്കോഡും തന്റെ പേരിലാക്കിയാണ് വിശാഖപട്ടണത്തെ മൈതാനത്ത് നിന്ന് കയറിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് തവണ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് കുല്‍ദീപ് സ്വന്തമാക്കിയത്. നേരത്തെ 2017ല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലാണ് നേരത്തെ കുല്‍ദീപ് ഹാട്രിക്ക് നേടിയത്. അണ്ടര്‍ 19 വിഭാഗത്തില്‍ ഒരു ഹാട്രിക്കും കുല്‍ദീപ് നേടിയിട്ടുണ്ട്. ഷായ് ഹോപ്, ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ് എന്നീ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെയാണ് കുല്‍ദീപ് തുടര്‍ച്ചയായി പുറത്താക്കിയത്. കപില്‍ ദേവ്, മുഹമ്മദ് ഷമി, ചേതന്‍ ശര്‍മ എന്നിവരാണ് ഏകദിനത്തില്‍ ഹാട്രിക്ക് നേടിയ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍.

വളരെ അനുയോജ്യമായ ദിവസമായിരുന്നു ഇന്ന്. ഏകദിനത്തില്‍ രണ്ടാം ഹാട്രിക്ക് നേടിയിരിക്കുന്നു. സന്തോഷം വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അവസാന 4-5 ഓവര്‍ വളരെ ബുദ്ധിമുട്ടായിരുന്നു. നന്നായി പന്ത് ചെയ്യാന്‍ കഠിനമായി പ്രതയ്‌നിച്ചിരുന്നു-കുല്‍ദീപ് പ്രതികരിച്ചു.

ടോക്കിയോ ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസീലന്‍ഡ്ടോക്കിയോ ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസീലന്‍ഡ്

kuldeepyadavsecondodihattrick

അന്താരാഷ്ട്ര തലത്തില്‍ രണ്ട് ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ ബൗളര്‍ കൂടിയാണ് കുല്‍ദീപ്. മുന്‍ പാകിസ്താന്‍ താരങ്ങളായ വസിം അക്രം, സക്ലെയ്ന്‍ മുഷ്താഖ്, മുന്‍ ശ്രീലങ്കന്‍ പേസര്‍ ചാമിന്ദ വാസ്, ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് രണ്ട് തവണ ഹാട്രിക്ക് നേടിയത്. കൂടുതല്‍ ഹാട്രിക്കെന്ന റെക്കോഡ് മൂന്ന് തവണ ഹാട്രിക്ക് നേടിയ ബൗളറെന്ന റെക്കോഡ് ശ്രീലങ്കയുടെ ലസിത് മലിംഗയുടെ പേരിലാണ്. മൂന്ന് ഹാട്രിക്കാണ് മലിംഗ വീഴ്ത്തിയത്. ഇതില്‍ രണ്ടെണ്ണവും ലോകകപ്പിലായിരുന്നു.

Story first published: Thursday, December 19, 2019, 11:22 [IST]
Other articles published on Dec 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X