Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രുനാല്‍ പാണ്ഡ്യയുടെ സമയം തെളിയുന്നു; വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ അരങ്ങേറ്റം?

കൊല്‍ക്കത്ത: ഐപിഎല്ലിലൂടെ പേരെടുത്ത ക്രുനാല്‍ പാണ്ഡ്യ ഒടുവില്‍ ഇന്ത്യയുടെ ദേശീയ ടീമില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അനുജന്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ അവിഭാജ്യ ഘടകമായെങ്കിലും ക്രുനാലിന് ഇതുവരെ ഇന്ത്യന്‍ ജഴ്‌സി അണിയാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഹാര്‍ദിക് പരിക്കുമൂലം വിശ്രമത്തിലാണ്. അനുജന്റെ അഭാവത്തില്‍ ടീമിലെ ഓള്‍റൗണ്ടറായി ക്രുനാലിന് അവസരം കിട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച കൊല്‍ക്കത്തയിലാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരത്തിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പാണ്ഡ്യയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ പാണ്ഡ്യ നേരത്തെ ഉള്‍പ്പെട്ടിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇക്കുറി അതിന് കഴിഞ്ഞേക്കുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

krunalpandya

ഇടംകൈയ്യന്‍ സ്പിന്നറും ബാറ്റ്‌സ്മാനുമാണ് പാണ്ഡ്യ. സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുമുള്ള കഴിവ് പാണ്ഡ്യയെ വ്യത്യസ്തനാക്കുന്നു. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിനെ ഒട്ടേറെ മത്സരങ്ങളില്‍ ക്രുനാല്‍ വ്യക്തിഗത മികവിനാല്‍ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്, ഋഷഭ് പന്ത്, മനീഷാ പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് 10 അംഗ ടീമിലുള്ളത്. മൂന്നു ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കാതിരുന്നാല്‍ പാണ്ഡ്യ അരങ്ങേറ്റം നടത്തുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ പരിചയസമ്പന്നനായ താരത്തെ കളിപ്പിക്കുമെന്നുതന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.

Story first published: Sunday, November 4, 2018, 9:40 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+