Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ചവന്‍ ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യ; ഹാര്‍ദിക്കിനെതിരെ വീണ്ടും ഗവാസ്‌കര്‍

മുംബൈ: ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലെ പാണ്ഡ്യ സഹോദരന്മാരില്‍ ആരാണ് മികച്ചവന്‍ എന്നൊരു താരതമ്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇരുവരും തങ്ങളുടേതായ രീതിയില്‍ മികച്ച പ്രകടനമാണ് നീലക്കുപ്പായത്തില്‍ ടീമിനുവേണ്ടി പുറത്തെടുത്തിരുന്നത്. എന്നാല്‍, ക്രിക്കറ്റ് ഇതിഹാസം ഗവാസ്‌കര്‍ ഇരുവരെയും താരതമ്യം ചെയ്ത് രംഗത്തെത്തി.

അനിയന്‍ ഹാര്‍ദിക്കിനെക്കാള്‍ മികച്ചവന്‍ ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യയാണെന്നാണ് ഗാവാസ്‌കറുടെ വിലയിരുത്തല്‍. അതിനായി അദ്ദേഹം ഇരുവരുടെയും പ്രകടന മികവ് ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ക്രുനാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുമ്പോള്‍ ഹാര്‍ദിക്കിന് അതിന് കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നു.

gavaskar319

2017ല്‍ മുംബൈ ഐപിഎല്‍ ചാമ്പ്യന്മാരായപ്പോള്‍ നിര്‍ണായകമായത് പാണ്ഡ്യ സഹോദരന്മാരായിരുന്നു. എന്നാല്‍, ഇത്തവണ ഹാര്‍ദിക് പിന്നോട്ടാണ്. നാലു മത്സരങ്ങളില്‍ നിന്നായി കാര്യമായ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂര്‍ ടീമിനെതിരെ 5 പന്തില്‍ 17 റണ്‍സ് അടിച്ചതൊഴിച്ചാല്‍ അനുജന്‍ പാണ്ഡ്യ നിരാശപ്പെടുത്തി.

ക്രുനാല്‍ പാണ്ഡ്യയാകട്ടെ സീസണില്‍ 82 റണ്‍സ് 151 സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തു. അഞ്ചുവിക്കറ്റും സ്വന്തമാക്കി. പന്തേറില്‍ ക്യാപ്റ്റന് എല്ലായിപ്പോഴും വിശ്വസിക്കാവുന്ന താരമായി മാറിക്കഴിഞ്ഞിട്ടുണ്ട് ക്രുനാല്‍. സാഹചര്യങ്ങള്‍ക്കനുസരിച്ച് പന്തെറിയാനും കൂറ്റനടികള്‍ക്ക മുതിരാതെ റണ്‍നിരക്ക് ഉയര്‍ത്താനും ക്രുനാലിന് സാധിക്കുന്നുണ്ടെന്നും ഗവാസ്‌കര്‍ വിലയിരുത്തി. നേരത്തെ ഹാര്‍ദിക് പാണ്ഡ്യ മുടിയില്‍ ഫാഷനാക്കിയതും ഗവാസ്‌കറിന് ഇഷ്ടമായിരുന്നില്ല. കളിയിലാണ് കാര്യമെന്നും ഫാഷനിലല്ലെന്നുമായിരുന്നു അന്നത്തെ വിമര്‍ശനം.

Story first published: Wednesday, April 18, 2018, 17:26 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+