Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ കളിയില്‍ മാക്‌സ്‌വെല്‍ ക്രുനാലിനെ പറത്തി, രണ്ടാം മത്സരത്തില്‍ ക്രുനാലും; ആവേശം കാണേണ്ടതുതന്നെ

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പര എക്കാലവും കളിക്കാരുടെ ആവേശംകൊണ്ട് ശ്രദ്ധേയമാകാറുണ്ട്. വീറും വാശിയും നിറയുന്ന ഓരോ മത്സരവും ഓര്‍ക്കാനായി ഒട്ടേറെ മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കളിയുടെ ആവേശമേറ്റിക്കൊണ്ടി ഇന്ത്യന്‍ യുവതാരങ്ങളുടെ വിക്കറ്റ് ആഘോഷം ഇതിനകം തന്നെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു.

മെല്‍ബണില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ യുവതാരം ഖലീല്‍ അഹമ്മദും ക്രുനാല്‍ പാണ്ഡ്യയും നടത്തിയ ആഘോഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യ മത്സരത്തില്‍ ഓസീസ് താരങ്ങളുടെ കൈയ്യില്‍ നിന്നും നന്നായി അടിവാങ്ങിയ ഇരുവരും രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഖലീല്‍ രണ്ടും ക്രുനാല്‍ ഒന്നും വിക്കറ്റുകളുമെടുത്തു.

india-vs-australia

ആദ്യ കളിയില്‍ ക്രുനാലിനെ തുടര്‍ച്ചയായി സിക്‌സര്‍ പറത്തുകയും താരത്തിന്റെ നിര്‍ണായക ക്യാച്ചെടുക്കുകയും ചെയ്ത ഗ്ലെന്‍ മാക്‌സ്‌വെലിനെ ക്രുനാല്‍ ഇത്തവണ പുറത്താക്കി. അതുകൊണ്ടുതന്നെ വിക്കറ്റ് ആഘോഷം അതിരു കടക്കുകയും ചെയ്തു. ക്രുനാലിന്റെ രണ്ടാം ഓവറില്‍ ഒരു ബൗണ്ടറി നേടി മാക്‌സ് വെല്‍ ഫോമിലായേക്കുമെന്ന് തോന്നിച്ചതാണ്. എന്നാല്‍, ഒരു തകര്‍പ്പന്‍ പന്തില്‍ ഓസീസ് വെടിക്കെട്ട് വീരനെ ക്രുനാല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. വിക്കറ്റ് നേടിയതിന്റെ ആഘോഷം വ്യത്യസ്തമാക്കിയാണ് ക്രുനാല്‍ മാക്‌സ്‌വെലിന് മറുപടി നല്‍കിയത്. മഴ കളി മുടക്കിയെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിലെ ആഘോഷം മൂന്നാം മത്സരത്തിലും കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

Story first published: Friday, November 23, 2018, 17:36 [IST]
Other articles published on Nov 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+