Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരോവറില്‍ കോലിയും ഡിവില്ലിയേഴ്‌സും; ആരാണ് 2 കോടി വിലയുള്ള ഈ ക്രുനാല്‍ പാണ്ഡ്യ?

മുംബൈ: പത്ത് ഓവറില്‍ 1 വിക്കറ്റിന് 87 റണ്‍സ്. ക്രീസില്‍ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സിസണില്‍ അടിച്ച ഭൂരിഭാഗം റണ്‍സും ഇവരുടെ സംഭാവനയായിരുന്നു. ഇവര്‍ കുറച്ചുനേരം കൂടി ക്രീസില്‍ നിന്നാല്‍ സ്‌കോര്‍ 200 കടക്കുമെന്ന് ഉറപ്പ്. അപ്പോഴാണ് മുംബൈ ഇന്ത്യന്‍സ് കാത്തിരുന്ന ആ ഓവര്‍ വന്നത്. ഇടംകൈ സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയുടെ വക.

ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോലി ഔട്ട്. ലോംഗ് ഓഫില്‍ ക്യാച്ച്. കഴിഞ്ഞില്ല, അതേ ഓവറിന്റെ അവസാന പന്തില്‍ എ ബി ഡിവില്ലിയേഴ്‌സും ഔട്ട്. 2 കോടി മുടക്കി ഈ സീസണില്‍ വാങ്ങിയ ക്രുനാല്‍ പാണ്ഡ്യയുടെ ആ ഒരൊറ്റ ഓവറിലാണ് കളി മുംബൈ ഇന്ത്യന്‍സിന്റെ വഴിക്ക് വന്നത്. അനിയന്‍ ഹര്‍ദീക് പാണ്ഡെയെയും വെല്ലുന്ന താരമായിക്കഴിഞ്ഞു വെറും മൂന്നേ മൂന്ന് കളികള്‍ കൊണ്ട് 25കാരന്‍ ക്രുനാല്‍. കാണൂ ക്രുനാലിന്റെ കളി വിശേഷങ്ങള്‍...

കളി തിരിച്ച പതിനൊന്നാം ഓവര്‍

കളി തിരിച്ച പതിനൊന്നാം ഓവര്‍

കോലിയും ഡിവില്ലിയേഴ്‌സും കൂടി മറ്റൊരു കൂട്ടുകെട്ട് ഉണ്ടാക്കി വരികയായിരുന്നു. പതിനൊന്നാം ഓവറില്‍ കോലിയുടെ ഒരു ഷോട്ട് ടൈമിങ് തെറ്റി ലോംഗ് ഓഫില്‍ സൗത്തിയുടെ കൈകളില്‍ ഭദ്രം. ക്രുനാലിന്റെ വന്യമായ ആഘോഷം

പിന്നാലെ ഡിവില്ലിയേഴ്‌സ്

പിന്നാലെ ഡിവില്ലിയേഴ്‌സ്

അതേ ഓവറിലെ അവസാന പന്ത്. ഇടംകൈ സ്പിന്‍. പന്ത് ഓഫ് സ്റ്റംപില്‍ കുത്തി പുറത്തേക്ക്. ഫോര്‍വേഡ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഡിവില്ലിയേഴ്‌സിന്റെ കാല്‍ ക്രീസ് വിട്ടു. ബാക്കി പണി പാര്‍ഥിവ് പട്ടേല്‍ വക.

ക്രുനാലിന്റെ ആഘോഷം

ക്രുനാലിന്റെ ആഘോഷം

കൈകള്‍ രണ്ടും വിരിച്ച് ക്രുനാല്‍ പാണ്ഡ്യ ഗ്രൗണ്ട് മൊത്തം പാഞ്ഞു. അനിയന്‍ ഹര്‍ദികിനെ വെല്ലുന്ന ആഘോഷം. ഡിവില്ലിയേഴ്‌സിന് ഒരു സെന്‍ഡ് ഓഫും നല്‍കിയാണ് ക്രുനാല്‍ പറഞ്ഞുവിട്ടത്. കുറ്റം പറയാന്‍ പറ്റില്ല.

ബാറ്റിംഗിലും താരം

ബാറ്റിംഗിലും താരം

രണ്ട് ഇന്നിംഗ്‌സുകള്‍ മാത്രമേ കളിച്ചുള്ളു ഐ പി എല്ലില്‍. ആദ്യത്തെ കളിയില്‍ 11 പന്തില്‍ 20, രണ്ടാമത്തെ കളിയില്‍ 28 പന്തില്‍ 49. ഐ പി എല്ലില്‍ ക്രുനാല്‍ പാണ്ഡ്യ ഇതുവരെ പുറത്തായിട്ടില്ല

ഹര്‍ദിക് പാണ്ഡ്യയെപ്പോലല്ല

ഹര്‍ദിക് പാണ്ഡ്യയെപ്പോലല്ല

വലംകൈയ്യന്‍ ബാറ്റ്‌സ്മാനും മീഡിയം പേസ് ബൗളറുമാണ് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ ക്രുനാല്‍ നേരെ തിരിച്ചു. ഇടംകൈ ബാറ്റ്‌സ്മാനും ഇടംകൈ സ്പിന്‍ ബൗളറും. ആവേശത്തിന്റെ കാര്യത്തില്‍ ഹര്‍ദികിനെക്കാളും കുറച്ച് മെച്ചമാണ് ക്രുനാല്‍

രണ്ട് കോടി വില

രണ്ട് കോടി വില

രണ്ട് കോടി രൂപയ്ക്കാണ് ഈ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്രുനാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും ക്രുനാല്‍ മുംബൈയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. പക്ഷേ പരിക്ക് വില്ലനായി.

Story first published: Thursday, April 21, 2016, 13:49 [IST]
Other articles published on Apr 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+