ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം; അനുജന് അഭിനന്ദനവുമായി പാണ്ഡ്യയുടെ ചേട്ടന്‍ ക്രുനാല്‍
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ അഞ്ചുവിക്കറ്റ് പ്രകടനവുമായി ഇന്ത്യയെ കരകയറ്റിയ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അഭിനന്ദനവുമായി സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലെ കളിക്കാര്‍ കൂടിയാണ് ക്രുനാല്‍ പാണ്ഡ്യയും ഹാര്‍ദിക് പാണ്ഡ്യയും. പാണ്ഡ്യയുടെ അഞ്ചുവിക്കറ്റ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 161 റണ്‍സിന് പുറത്താക്കിയിരുന്നു.
അഞ്ചുവിക്കറ്റ് നേടിയവരിലെ വേഗതയേറിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെ ബഹുമതിയും പാണ്ഡ്യയ്ക്ക് സ്വന്തമായി. 29 പന്തുകള്‍ക്കിടെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആദ്യ നേട്ടത്തിനര്‍ഹനായത്. 27 പന്തുകള്‍ക്കിടയില്‍ അഞ്ചുവിക്കറ്റ് നേടിയ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലാണ് ഈ റെക്കോര്‍ഡുള്ളത്. 2006ല്‍ കിങ്‌സ്റ്റണില്‍ വെച്ച് വെസ്റ്റിന്റീസിനെതിരെയായിരുന്നു ഹര്‍ഭജന്റെ നേട്ടം.

അഞ്ചുവിക്കറ്റ് നേടിയ പാണ്ഡ്യയുടെ നേട്ടത്തില്‍ തനിക്ക് വാക്കുകള്‍ നഷ്ടമായെന്നാണ് ക്രുനാലിന്റെ പ്രതികരണം. ഓരോ ദിവസവും ഹാര്‍ദിക് മെച്ചപ്പെട്ടുവരികയാണ്. ഓരോ ദിവസനും നിന്നെക്കുറിച്ചുള്ള അഭിമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രുനാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. ക്രുനാല്‍ മാത്രമല്ല, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, മുഹമ്മദ് കൈഫ് എന്നിവരും ഇന്ത്യയുടെ ഓള്‍റൗണ്ടറെ പുകഴ്ത്തി.
ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും 5 വിക്കറ്റ് പ്രകടനവുമെന്ന നേട്ടത്തിലെത്തില്‍ വേഗതയിലെത്തുന്ന ലോകത്തെ നാലാമത്തെ താരമാണിപ്പോള്‍ ഹാര്‍ദിക്. സലിം ദുറാനി, കപില്‍ ദേവ് തുടങ്ങിവര്‍ ആദ്യ 10 ടെസ്റ്റിനുള്ളില്‍ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 307 റണ്‍സിന് പുറത്തായ ഇന്ത്യയിപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടിയിട്ടുണ്ട്. ഇതോടെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 292 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications