വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ ഹിറ്റും ഫ്‌ളോപ്പുമായ സഹോദരങ്ങള്‍- പഠാന്‍ & പാണ്ഡ്യ ബ്രദേഴ്‌സും കൂട്ടത്തില്‍

ലോക ക്രിക്കറ്റില്‍ ദേശീയ ടീമിനായി ഒരുമിച്ച് കളിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള ചില താരങ്ങളുണ്ട്. ഇവര്‍ ചില സഹോദരങ്ങള്‍ മിന്നുന്ന പ്രകടനത്തിലൂടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയപ്പോള്‍ ചിലരാവട്ടെ ഫ്‌ളോപ്പാവുകയും ചെയ്തു.
ഈ തരത്തില്‍ ക്രിക്കറ്റില്‍ ഹിറ്റും ഫ്‌ളോപ്പുമായിട്ടുള്ള ചില സഹോദരങ്ങള്‍ ആരൊക്കായാണെന്നു നമുക്കു നോക്കാം.

പഠാന്‍ ബ്രദേഴ്‌സ്

പഠാന്‍ ബ്രദേഴ്‌സ്

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സഹോദരങ്ങളാണ് യൂസുഫ് പഠാനും ഇര്‍ഫാന്‍ പഠാനും. ഇവരില്‍ ഇളയതായ ഇര്‍ഫാന്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ യൂസുഫാവട്ടെ നിശ്ചിത ഓവര്‍ ക്രികകറ്റില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. യൂസുഫിനേക്കാള്‍ മുമ്പ് ടീമിലെത്തിയതും ഇര്‍ഫാനായിരുന്നു.

2003ലായിരുന്നു ഇര്‍ഫാന്റെ അരങ്ങേറ്റമെങ്കില്‍ യൂസുഫ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2007ലാണ് ആദ്യ മല്‍സരം കളിച്ചത്. ഇവരില്‍ എല്ലാം കൊണ്ടും മിടുക്കന്‍ ഇര്‍ഫാനായിരുന്നു. ബൗളിങിലും ബാറ്റിങ് ശരാശരിയിലും കളിച്ച മല്‍സരങ്ങളുടെ എണ്ണത്തിലുമെല്ലാം യൂസൂഫാണ് ഒന്നാമത്.

2011ലെ ലോകകപ്പ് നേടിയ ടീമില്‍ യൂസുഫ് അംഗമായപ്പോള്‍ 2007ലെ ടി20 ലോകകപ്പ് നേടിയ ടീമില്‍ ഇര്‍ഫാനുമുണ്ടായിരുന്നു. യൂസുഫുമായി താരതമ്യം ചെയ്യുമ്പോള്‍ ഇര്‍ഫാന്‍ തന്നെയായിരുന്നു ഹിറ്റായത്.

അക്മല്‍ ബ്രദേഴ്‌സ്

അക്മല്‍ ബ്രദേഴ്‌സ്

പാകിസ്താന്റെ സഹോദര ജോടികളായിരുന്നു കമ്രാന്‍ അക്മലും ഉമര്‍ അക്മലും. ജ്യേഷ്ഠനും വിക്കറ്റ് കീപ്പറുമായ കമ്രാനാണ് ആദ്യം പാകിസ്താനു വേണ്ടി അരങ്ങേറിയത്. പിന്നീടായിരുന്നു മധ്യനിര ബാറ്റ്‌സ്മാനായ ഉമര്‍ തന്റെ ആദ്യ മല്‍സരം കളിച്ചത്.

20ാം വയസ്സില്‍ പാകിസ്താനു വേണ്ടി അരങ്ങേറിയ കമ്രാന്‍ ഒരു കാലത്ത് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ദേശീയ ടീമിനായി 53 ടെസ്റ്റുകളും 154 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.

എന്നാല്‍ ഉമറാവട്ടെ കമ്രാനെ അപേക്ഷിച്ച് കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 16 ടെസ്റ്റുകളും 121 ഏകദിങ്ങളുമാണ് താരം കളിച്ചത്. നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക് നേരിടുകയാണ് ഉമര്‍. കമ്രാന്‍ ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗവുമല്ല. ഈ രണ്ടു പേരില്‍ കമ്രാന്‍ തന്നെയാണ് കൂടുതല്‍ മികവ് തെളിയിച്ചതെന്നു സംശയമില്ലാതെ പറയാം.

ലീ ബ്രദേഴ്‌സ്

ലീ ബ്രദേഴ്‌സ്

ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് സഹോദരങ്ങളായിരുന്നു ഷെയ്ന്‍ ലീയും ബ്രെറ്റ് ലീയും. ഇവരില്‍ ആരാണ് ഹിറ്റെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കു കണ്ടാമതൊന്നു ആലോചിക്കാതെ തന്നെ പറയാം. അത് ബ്രെറ്റ് ലീ തന്നെയാണ്.
12 വര്‍ഷം ഓസീസ് ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. എന്നാല്‍ സഹോദരന്‍ ഷെയ്‌നാവട്ടെ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല.
കാല്‍മുട്ടിലെ പരിക്കുകാരണം ഷെയ്ന്‍ ക്രിക്കറ്റില്‍ നിന്നു നേരത്തേ വിരമിക്കുകയും ചെയ്തിരുന്നു. അതേസമയം, പരിക്ക് പല തവണ കരിയറില്‍ വേട്ടയാടിയെങ്കിലും അവയെ തോല്‍പ്പിച്ച് ബ്രെറ്റ് ലീ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. 2003ലെ ലോകകപ്പ് നേടിയ ഓസീസ് ടീമിലും അദ്ദേഹമുണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെ സുവര്‍ണകാലത്തെ അവരുടെ സുവര്‍ണ താരങ്ങളിലൊരാള്‍ കൂടിയായിരുന്നു ബ്രെറ്റ്.

ഹസ്സി ബ്രദേഴ്‌സ്

ഹസ്സി ബ്രദേഴ്‌സ്

ഓസ്ട്രലേിയയുടെ മറ്റൊരു സഹോദര ജോടികളായിരുന്നു മൈക്കല്‍ ഹസ്സിയും സഹോദരന്‍ ഡേവിഡ് ഹസ്സിയും. ഇരുവരും 29ാം വയസ്സിലാണ് ഓസീസിനു വേണ്ടി അരങ്ങേറിയത്. എന്നാല്‍ മൈക്കലായിരുന്നു തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തിയത്. വൈകാതെ ടീമില്‍ സ്ഥാനമുറപ്പിച്ച അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുകയും ചെയ്തു. എന്നാല്‍ ഡേവിഡിന് നിശ്ചിത ഓവര്‍ ടീമില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ.
ഓസീസിനായി മൈക്കല്‍ 79 ടെസ്റ്റുകളും 185 ഏകദിനങ്ങളും 38 ടി20കളും കളിച്ചപ്പോള്‍ ഡേവിഡ് 69 ഏകദിനങ്ങളിലും 39 ടി20കളിലും കളിച്ചു.
ഇവരില്‍ മൈക്കല്‍ മുന്‍നിര ബാറ്റ്‌സ്മാനായിരുന്നെങ്കില്‍ താഴേക്കിറങ്ങിയാണ് ഡേവിഡ് കളിച്ചിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിനു പല മല്‍സരങ്ങളിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. ഹസ്സി ബ്രദേഴ്‌സില്‍ മൈക്കല്‍ തന്നെയായിരുന്നു ഹിറ്റെന്ന് കണക്കുകള്‍ അടിവരയിടുന്നു.

മക്കുല്ലം ബ്രദേഴ്‌സ്

മക്കുല്ലം ബ്രദേഴ്‌സ്

ന്യൂസിലാന്‍ഡ് താരങ്ങളായിരുന്നു സഹോദരന്‍മാരായ ബ്രെന്‍ഡന്‍ മക്കുല്ലവും നതാന്‍ മക്കുല്ലവും. ദേശീയ ടീമിനായി നേരത്തേ ഒരുമിച്ച് നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഇവരില്‍ ബ്രെന്‍ഡന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്നു ബ്രെന്‍ഡനെങ്കില്‍ നതാന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായിരുന്നു.
ഇവരില്‍ മൂത്തയാള്‍ നതാന്‍ ആയിരുന്നെങ്കിലും കൂടുതല്‍ മല്‍സരങ്ങൡ കളിച്ചത് ബ്രെന്‍ഡനായിരുന്നു. 20ാം വയസ്സില്‍ ഓസ്‌ട്രേലിയക്കെതിരേയായിുരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. നതാനാവട്ടെ 27ാം വയസ്സിലാണ് ആദ്യ മല്‍സരം കളിച്ചത്.
ബ്രെന്‍ഡന്‍ 101 ടെസ്റ്റുകളും 260 ഏകദിനങ്ങളും 71 ടി20കളും കളിച്ചപ്പോള്‍ നതാന്‍ 84 ഏകദിനങ്ങളിലും 63 ടി20കളിലും ഇറങ്ങി. ഇവരില്‍ ബ്രെന്‍ഡന്‍ തന്നെയായിരുന്നു മിടുക്കന്‍.

പാണ്ഡ്യ ബ്രദേഴ്‌സ്

പാണ്ഡ്യ ബ്രദേഴ്‌സ്

പഠാന്‍ ബ്രദേഴ്‌സിനു ശേഷം ഇന്ത്യക്കു ലഭിച്ച മറ്റൊരു ഓള്‍റൗണ്ടര്‍ സഹോദരങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും. ഇവരില്‍ രണ്ടാമായ ഹാര്‍ദിക് മിന്നുന്ന പ്രകടനങ്ങളുമായി ഇപ്പോള്‍ ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ ക്രുനാല്‍ ഇപ്പോള്‍ ടീമിന് പുറത്താണ്.
ദേശീയ ടീമില്‍ മാത്രമല്ല ഐപിഎല്ലിലും ഇവര്‍ ഒരേ ടീമിന്റെ കളിക്കാരാണ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് രണ്ടു പേരും കളിക്കുന്നത്.
2016ലെ ഐപിഎല്ലിലൂടെയാണ് ഹാര്‍ദിക്കും ക്രുനാലും ശ്രദ്ധിക്കപ്പെടുന്നത്. ദേശീയ ടീമിലേക്കു ഇരുവര്‍ക്കും വഴിയൊരുക്കിയതും ഐപിഎല്ലായിരുന്നു. ഇന്ത്യക്കു വേണ്ടി 11 ടെസ്റ്റുകളും 45 ഏകദിനങ്ങളും 38 ടി20കളും ഹാര്‍ദിക് ഇതികം കളിച്ചു കഴിഞ്ഞു. ക്രുനാലാവട്ടെ 18 ടി20കള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇതുവരെയുള്ള പ്രകടനവും കണക്കുകളും നോക്കിയാല്‍ ഹാര്‍ദിക് തന്നെയാണ് ഹിറ്റ്.

Story first published: Wednesday, August 12, 2020, 17:05 [IST]
Other articles published on Aug 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X