For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിസ് ഗെയിലിനെ പുറത്താക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണപ്പ ഗൗതം

ജയ്പൂര്‍: നിര്‍ണായക മത്സരത്തില്‍ ശക്തരായ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പതിനൊന്നാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് തുടര്‍ തോല്‍വികളില്‍ നിന്നും രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കാരണമായത്.

158 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടും പഞ്ചാബിന്റെ കരുത്തരായ ബാറ്റസ്മാന്‍മാരെ പ്രതിരോധിക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. സീസണില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന ക്രിസ് ഗെയിലിനെ തുടക്കത്തില്‍തന്നെ പിടികൂടിയത് രാജസ്ഥാന് കളിയില്‍ മേല്‍ക്കൈ നല്‍കുകയായിരുന്നു.

gowtham

സ്പിന്നര്‍ കൃഷ്ണപ്പ ഗൗതം ആണ് ഗെയിലിനെ കുടുക്കിയത്. മൂന്നാം ഓവറില്‍ കയറിയടിക്കാന്‍ ശ്രമിച്ച ഗെയിലിനെ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ കാര്യമായി റണ്ണുകള്‍ വരാതിരുന്നതോടെ സമ്മര്‍ദ്ദത്തിലായതാണ് ബാറ്റ്‌സ്മാനെ കയറികളിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

ടീമിന്റെ യോഗത്തില്‍ ക്രിസ് ഗെയിലിനെതിരെ പന്തെറിയേണ്ടതെങ്ങിനെയന്നത് ചര്‍ച്ച ചെയ്തിരുന്നതായി കൃഷ്ണപ്പ വെളിപ്പെടുത്തി. മൈതനത്ത് ആ പദ്ധതി കൃത്യമായി നടപ്പാക്കാനായതോടെ ഗെയിലിനെ കുടുക്കാനായെന്നും ബൗളര്‍ പറഞ്ഞു. കര്‍ണാടക സ്വദേശിയായ ഗൗതം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രകടന മികവില്‍ ഇന്ത്യ എ ടീമില്‍ കയറിപ്പറ്റാനും ഗൗതമിന് സാധിച്ചു. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിന്റെ പരിചയ സമ്പന്നതയും കളിക്കാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.

Story first published: Wednesday, May 9, 2018, 15:42 [IST]
Other articles published on May 9, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+