Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത് മാത്രമല്ല ലോകകപ്പ് കളിച്ച മലയാളി... യുഎഇ ടീമിലെ മലയാളിയെ കാണാം

ലോകകപ്പ് ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ആദ്യ മലയാളി ആരാണ്... ആദ്യ കിരീടം സ്വന്തമാക്കിയ 1983 ടീമിലെ അംഗം സുനില്‍ വത്സന്‍ എന്ന് ഉത്തരം.

ലോകകപ്പില്‍ കളിച്ച ആദ്യ മലയാളി എന്ന് ചോദിച്ചാല്‍ ശ്രീശാന്ത് എന്ന് ഉത്തരം. കാരണം സുനില്‍ വത്സന് അന്ന് കളത്തിലിറങ്ങാന്‍ യോഗമുണ്ടായിരുന്നില്ല.

എന്നാല്‍ ലോകകപ്പ് ക്രിക്കറ്റ് കളിച്ച രണ്ടാമത്തെ മലയാളി ആരെന്ന് ചോദിച്ചാല്‍ ഏവരും ഒന്ന് അമ്പരക്കും. ഇത്തവണത്തെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇല്ലല്ലോ എന്നായിരിക്കും ചിന്തിക്കുക.

ലോകകപ്പ് കളിക്കുന്ന മലയാളി ഇന്ത്യന്‍ ടീമില്‍ത്തന്നെ അംഗമാകണം എന്ന് നിര്‍ബന്ധമില്ലല്ലോ. അതാണ് സത്യം. യുഎഇ ടീമിലെ കൃഷ്ണ ചന്ദ്രനാണ് ഏവരേയും അത്ഭുപ്പെടുത്തുന്ന ആ മലയാളി ലോകകപ്പ് താരം. കൃഷ്ണചന്ദ്രനെ കുറിച്ച്...

പാലക്കാട്ടുകാരന്‍ കൃഷ്ണ ചന്ദ്രന്‍

പാലക്കാട്ടുകാരന്‍ കൃഷ്ണ ചന്ദ്രന്‍

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുകാരായ കാരാട്ടെ രവീന്ദ്‌രനാഥിന്റേയും ശോഭയുടേയും മകനാണ് കൃഷ്ണചന്ദ്രന്‍.

ക്രിക്കറ്റ് അത്രമേല്‍ പ്രിയം

ക്രിക്കറ്റ് അത്രമേല്‍ പ്രിയം

ക്രിക്കറ്റിനോട് അത്രമേല്‍ പ്രിയമാണ് കൃഷ്ണ ചന്ദ്രന്. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. 2004-2005 വര്‍ഷത്തിലായിരുന്നു ഇത്.

ഇന്ത്യന്‍ ടീം ഇല്ലെങ്കില്‍ യുഎഇ

ഇന്ത്യന്‍ ടീം ഇല്ലെങ്കില്‍ യുഎഇ

ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടിയില്ലെങ്കിലും ജോലി തേടി ദുബായില്‍ എത്തിയതോടെ കൃഷ്ണ ചന്ദ്രന് യുഎഇ ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗമാകാന്‍ കഴിഞ്ഞു.

ഓള്‍റൗണ്ടര്‍

ഓള്‍റൗണ്ടര്‍

യുഎഇ ടീമിന്റെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കൃഷ്ണ ചന്ദ്രന്‍. സിംബാബ്വേക്കെതിരെയുള്ള ആദ്യമത്സരത്തില്‍ 34 റണ്‍സും ഒരു വിക്കറ്റും സ്വന്തമാക്കി.

കെസിഎല്‍, കെപിഎല്‍

കെസിഎല്‍, കെപിഎല്‍

കേരളത്തിലെ പ്രമുഖ ക്രിക്കറ്റ് ലീഗുകളായ കെസിഎല്‍, കെപിഎല്‍ എന്നിവയില്‍ മികച്ച് പര്കടനം കാഴ്ചവച്ചിട്ടുണ്ട് കൃഷ്ണ ചന്ദ്രന്‍. പാലക്കാട് തൃശൂര്‍ ടീമുകളുടെ നാകനായി കിരീടവും സ്വന്തമാക്കി.

ജോലിക്കായി ദുബായില്‍

ജോലിക്കായി ദുബായില്‍

ജോലി ചെയ്യാനാണ് ദുബായില്‍ എത്തിയത്. ഗോബല്‍ വെസ്റ്റ എന്ന ഷിപ്പിങ് കമ്പനിയില്ഡ ആയിരുന്നു തുടക്കം. കമ്പനിയിലെ ടീമിലെ കളിക്കാരനായി തിളങ്ങിയതോടെ കൃഷ്ണ ചന്ദ്രന്റെ ഭാവി തന്നെ മാറ്റി എഴുതപ്പെടുകയായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍

സ്‌കൂളില്‍ പഠിക്കുമ്പോള്‍

ചെന്നൈയിലെ സെന്റ് ജോണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കൃഷ്ണ ചന്ദ്രന്‍ ക്രിക്കറ്റിന്റെ ലോകത്തെത്തുന്നത്. പിന്നീട് അതിന് നല്ല തുടര്‍ച്ചയും കിട്ടി.

ഉത്തപ്പയും ബിന്നിയും

ഉത്തപ്പയും ബിന്നിയും

റോബിന്‍ ഉത്തപ്പയും കൃഷ്ണചന്ദ്രനും ബെംഗളൂരുവില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ സ്റ്റുവര്‍ട്ടി ബിന്നി സഹപാഠിയും ആയിരുന്നു.

 ദിനേശ് കാര്‍ത്തിക്കിനെതിരെ

ദിനേശ് കാര്‍ത്തിക്കിനെതിരെ

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ദിനേശ് കാര്‍ത്തിക്കിന്റെ ടീമിനെതിരേയും കൃഷ്ണ ചന്ദ്രന്‍ കളിച്ചിട്ടുണ്ട്.

ആറ് കളികള്‍

ആറ് കളികള്‍

യുഎഇയുടെ ദേശീയ ടീമിന് വേണ്ടി ആറ് അന്താരാഷ്ട്ര ഏകദിനങ്ങളാണ് കൃഷ്ണ ചന്ദ്രന്‍ കളിച്ചത്. 15 എ ക്ലാസ് മത്സരങ്ങളിലും പാഡ് അണിഞ്ഞു.

Story first published: Thursday, February 19, 2015, 13:21 [IST]
Other articles published on Feb 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+