Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിക്ക് ഹര്‍ഭജനും കുംബ്ലൈയുമുണ്ടായിരുന്നു, ടെസ്റ്റിലെ 'ഹീറോ' ധോണിയെന്ന് ശ്രീകാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട രണ്ടു ഇതിഹാസ നായകന്മാരാണ് സൗരവ് ഗാംഗുലിയും മഹേന്ദ്ര സിങ് ധോണിയും. ഇവരില്‍ ആരാണ് കേമന്‍? ഈ ചോദ്യം വന്നാല്‍ ആരാധകര്‍ രണ്ടു തട്ടിലേക്ക് തിരിയും. ക്യാപ്റ്റനെന്ന നിലയില്‍ ഇരുവര്‍ക്കും ഇതിഹാസ നേട്ടങ്ങള്‍ ഒരുപാടുണ്ട്. ഗാംഗുലിക്ക് കീഴിലാണ് ടീം ഇന്ത്യ ഫീനിക്‌സ് പക്ഷി കണക്കെ ക്രിക്കറ്റ് ലോകത്ത് ഉയര്‍ത്തെഴുന്നേറ്റത്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അടക്കമുള്ള വമ്പന്മാരെ അവരുടെ നാട്ടില്‍ച്ചെന്ന് ഗാംഗുലിയുടെ ടീം വിറപ്പിച്ചു.

ഗാംഗുലിയുടെ ടീം

49 ടെസ്റ്റ് മത്സരങ്ങളാണ് ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ കളിച്ചിരിക്കുന്നത്. ഇതില്‍ 21 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ സംഘം വിജയം കണ്ടു. വിദേശ മണ്ണിലെ ജയങ്ങള്‍ക്കാണ് ദാദയുടെ ക്യാപ്റ്റന്‍സി കൂടുതല്‍ പ്രസിദ്ധം. ഗാംഗുലിയുടെ കാലത്ത് 11 തവണ ഇന്ത്യ വിദേശത്തു ചെന്ന് ടെസ്റ്റ് ജയിച്ചു. ഹോം പരമ്പരകളിലും ഗാംഗുലിയുടെ നേതൃത്വം ഒട്ടും മോശമല്ല.

ടെസ്റ്റ് ജയം

2001 -ല്‍ ഓസ്‌ട്രേലിയക്കെതിരെ കുറിച്ച ഐതിഹാസിക ടെസ്റ്റ് പരമ്പര ജയം ഗാംഗുലിയുടെ തൊപ്പിയിലെ പൊന്‍തൂവലാണ്. അന്ന് തോല്‍വിയറിയാതെ ടെസ്റ്റില്‍ വിരാജിച്ച ഓസ്‌ട്രേലിയന്‍ ടീമിനെ ഇന്ത്യ അട്ടിമറിച്ചു. തുടര്‍ച്ചയായി 16 ടെസ്റ്റുകള്‍ ജയിച്ചാണ് സ്റ്റീവ് വോയും സംഘവും ഇന്ത്യയില്‍ പറന്നിറങ്ങിയത്. എന്നാല്‍ ഗാംഗുലിയുടെ ടീമിന് മുന്നില്‍ കംഗാരുപ്പടയ്ക്ക് അപ്രതീക്ഷിതമായി നിലതെറ്റി.

ധോണിയുഗം

എന്തായാലും ഗാംഗുലിക്ക് ശേഷം ധോണി യുഗത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത്. കരിയറില്‍ മഹേന്ദ്ര സിങ് ധോണിക്കും ഒരുപാട് ടെസ്റ്റ് ജയങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. പറഞ്ഞുവരുമ്പോള്‍ ഹോം ടെസ്റ്റുകള്‍ ജയിക്കുന്ന കാര്യത്തിലാണ് ധോണിയുടെ മികവ്. ധോണിക്ക് ശേഷം നേതൃനിരയില്‍ കടന്നെത്തിയ വിരാട് കോലിയും ഈ പതിവ് തുടരുന്നത് കാണാം.

ആരാണ് കേമൻ?

നിലവില്‍ തുടര്‍ച്ചയായി 12 ഹോം ടെസ്റ്റ് പരമ്പരകള്‍ ജയിച്ചു നില്‍ക്കുകയാണ് ഇന്ത്യന്‍ ടീം. ധോണി ക്യാപ്റ്റനായിരിക്കെ 2012 -ല്‍ ഇംഗ്ലണ്ടിനോടാണ് ടീം ഇന്ത്യ അവസാനമായി ഹോം പരമ്പര തോറ്റത്. ഈ അവസരത്തില്‍ വീണ്ടും പഴയ ചോദ്യം പ്രസക്തമാവുന്നു, 'ഗാംഗുലിയോ ധോണിയോ, ടെസ്റ്റ് ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ആരാണ് കേമന്‍?'.

കേമൻ ധോണി

ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്. ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റന്‍സി മികവ് താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. എന്നാല്‍ 'തലനാരിഴകീറി' പരിശോധിച്ചാല്‍ ധോണിയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ടെസ്റ്റില്‍ കൂടുതല്‍ക്കാലം മികച്ചു നിന്നതെന്ന് ശ്രീകാന്ത് അഭിപ്രായപ്പെടുന്നു.

പ്രശംസനീയം

ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീം ദീര്‍ഘകാലം ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തു തുടര്‍ന്നിട്ടുണ്ട്. ഇക്കാലത്ത് ടീമില്‍ ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലൈ തുടങ്ങിയവരുടെ സാന്നിധ്യം ടീമില്‍ ഇല്ലായിരുന്നു, ശ്രീകാന്ത് ചൂണ്ടിക്കാട്ടി. '2001 -ല്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ ടെസ്റ്റ് പരമ്പര ജയം ഐതിഹാസികമാണ്. പിന്നില്‍ നിന്ന ശേഷം സ്റ്റീവ് വോയെയും സംഘത്തെയും അട്ടിമറിക്കുക ചില്ലറക്കാര്യമല്ല. ഗാംഗുലിയുടെ നേതൃത്വപാടവം ഏറെ പ്രശംസനീയം', ശ്രീകാന്ത് പറയുന്നു.

മുന്നിൽ ധോണി

'എന്നാല്‍ ഹോം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ കൂടുതല്‍ മികച്ചതാക്കിയത് ധോണിയാണ്. ഹര്‍ഭജന്‍, കുംബ്ലൈ എന്നിവരുടെ ആനുകൂല്യം ഗാംഗുലിക്കുണ്ടായിരുന്നു. പക്ഷെ ഇവര്‍ ഇല്ലാതിരുന്നിട്ടും ഹോം ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന് വിജയം നേടിക്കൊടുക്കാന്‍ ധോണിക്ക് കഴിഞ്ഞു. ഹോം ട്രാക്ക് റെക്കോര്‍ഡ് നോക്കിയാലും ധോണിയാണ് മുന്നില്‍', സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് കണക്ടഡില്‍ ശ്രീകാന്ത് വ്യക്തമാക്കി.

Story first published: Monday, July 13, 2020, 16:21 [IST]
Other articles published on Jul 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+