Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള പ്രീമിയര്‍ ലീഗ്: തൃശ്ശൂരും സാറ്റും വീണു; ക്വാര്‍ട്‌സ്-ഗോകുലം ഫൈനല്‍

തൃശ്ശൂര്‍/എറണാകുളം: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ക്വാര്‍ട്‌സും ഗോകുലം കേരളയും തമ്മില്‍ ഏറ്റുമുട്ടും. നാളെ തൃശ്ശൂരില്‍ വച്ചാണ് സീസണിലെ പുതിയ ചാംപ്യന്‍മാരെ കണ്ടെത്തുന്ന കിരീടപ്പോരാട്ടം അരങ്ങേറുന്നത്.

സെമിഫൈനലില്‍ ശക്തരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുുമായ എഫ്‌സി തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്‌സ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറിയത്. മല്‍സരത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ക്വാര്‍ട്‌സിന്റെ വിജയം. ഇരട്ട ഗോള്‍ നേടിയ ഇമ്മാനുവലാണ് ക്വാര്‍ട്‌സിന്റെ തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. താഹില്‍ സമാന്‍, മുഹമ്മദ് സവാദ് എന്നിവര്‍ ഓരോ തവണ ക്വാര്‍ട്‌സിനു വേണ്ടി ലക്ഷ്യംകണ്ടു. തൃശ്ശൂരിനു വേണ്ടി മുഹമ്മദ് സമീറാണ് രണ്ട് ഗോളും നേടിയത്.

gokulamfc

അതേസമയം, അധികസമയത്ത് നേടിയ ഏക ഗോളിന്റെ പിന്‍ബലത്തില്‍ ഗോകുലം സ്‌പോര്‍ട്‌സ് അക്കാദമി തിരൂരിനെ (സാറ്റ്) മറികടക്കുകയായിരുന്നു. ഷുബേര്‍ട്ടാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സാറ്റിന് സെമി ഫൈനലില്‍ അടിതെറ്റുന്നത്.

Story first published: Saturday, June 2, 2018, 15:59 [IST]
Other articles published on Jun 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+