For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റുവര്‍ട്ട് ബിന്നിക്ക് 5.5ലക്ഷം, ഉത്തപ്പയ്ക്ക് 3.4 ലക്ഷം മാത്രം!

By Muralidharan

ബെംഗളൂരു: കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിക്ക് വന്‍ ഡിമാന്‍ഡ്. 5.5 ലക്ഷം രൂപ മുടക്കി നമ്മ ശിവമോഗയാണ് ഇന്ത്യന്‍ താരമായ ബിന്നിയെ വിളിച്ചെടുത്തത്. പാതിമലയാളിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ റോബിന്‍ ഉത്തപ്പയ്ക്ക് 3.4 ലക്ഷം രൂപ മാത്രമാണ് കിട്ടിയത്. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കോടികള്‍ വിലയുള്ള താരമാണ് റോബിന്‍.

കെ പി എല്ലില്‍ പ്രതീക്ഷിക്കപ്പെട്ടതിലും വളരെ കുറഞ്ഞ തുകയാണ് റോബിന്‍ ഉത്തപ്പയ്ക്ക് കിട്ടിയത്. അടുത്തിടെ നടന്ന സിംബാബ്‌വെ പര്യടനത്തില്‍ റോബിന്‍ ഉത്തപ്പ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. 3.4 ലക്ഷം രൂപ കൊടുത്ത് ബിജാപൂര്‍ ടീമാണ് റോബിനെ സ്വന്തമാക്കിയത്. കെ പി എല്‍ ലേലത്തില്‍ ഏറ്റവും വലിയ ആകര്‍ഷണമായിരിക്കും റോബിന്‍ എന്നാണ് കരുതപ്പെട്ടിരുന്നത്.

binny

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അഭിമന്യു മിഥുന്‍ അഞ്ച് 5.10 ലക്ഷത്തിന് ബിജാപൂരിന്റെ സ്വന്തമായി. ശ്രേയസ് ഗോപാലിനെ 3.1 ലക്ഷം രൂപയ്ക്ക് ശിവമോഗ ടീം സ്വന്തമാക്കി. ഇവര്‍ രണ്ടുപേരും ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാരാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിനെ 3.8 ലക്ഷത്തിന് ബെല്‍ഗാവി ടീം വാങ്ങി.

ആഗസ്ത് അവസാനമാണ് കെ പി എല്ലിന്റെ നാലാം എഡിഷന്‍ തുടങ്ങുക. ഏഴ് ടീമുകളാണ് കെ പി എല്ലില്‍ ഉള്ളത്. 227 കളിക്കാരെയാണ് വിവിധ ടീമുകള്‍ ലേലത്തില്‍ വിളിച്ചെടുക്കുക. ക്രിക്കറ്റ് കമന്റേറ്ററായ ചാരു ശര്‍മയാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലേലം നയിക്കുന്നത്.

Story first published: Saturday, July 25, 2015, 13:01 [IST]
Other articles published on Jul 25, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+