രണ്ടാം വിക്കറ്റും പോയി... ന്യൂസിലന്‍ഡ് 105/2... ജയിക്കാന്‍ ഇനിയും റണ്‍സ് കൂടി!
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 263 റണ്‍സിന് ഓളൗട്ടായി. വൃദ്ധിമാന്‍ സാഹയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഒന്നാം ഇന്നിംഗ്‌സിലെ 112 റണ്‍സ് കൂടി ചേരുമ്പോള്‍ ഇന്ത്യയ്ക്ക് 374 റണ്‍സിന്റെ മേല്‍ക്കൈ. ദുഷ്‌കരമായ കൊല്‍ക്കത്ത പിച്ചില്‍ 375 റണ്‍സടിച്ചാല്‍ ന്യൂസിലന്‍ഡിന് പരമ്പര സമനിലയിലെത്തിക്കാം. നാലാം ദിവസത്തെ ലൈവ് കാഴ്ചകളിലേക്ക്..

മാര്‍ട്ടിന്‍ ഗുപ്ടില്‍
376 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന് 55 റണ്‍സിലാണ് ആദ്യവിക്കറ്റ് പോയത്. 24 റണ്‍സെടുത്ത ഗുപ്ടിലിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

വൃദ്ധിമാന്‍ സാഹ
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ കൊല്‍ക്കത്ത ടെസ്റ്റില്‍ രണ്ടാമതും അര്‍ധസെഞ്ചുറിയടിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ 54 റണ്‍സടിച്ച സാഹ രണ്ടാം ഇന്നിംഗ്‌സില്‍ 58 റണ്‍സാണടിച്ചത്. രണ്ട് തവണയും പുറത്താകാതെ നിന്നു.

ഭുവനേശ്വര്‍ കുമാര്‍
രണ്ട് ഫോറും 1 സിക്‌സും സഹിതം 23 റണ്‍സെടുത്ത ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ സാഹയ്ക്ക് നല്ല പിന്തുണ നല്‍കി. പത്താം വിക്കറ്റില്‍ രണ്ടുപേരും കൂടി 36 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

രോഹിത് ശര്‍മ
82 റണ്‍സുമായി രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. വിരാട് കോലി, സാഹ എന്നിവര്‍ക്കൊപ്പം രോഹിത് ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത് എന്ന് പറയാം.

കീവിസിന്റെ ബൗളിംഗ്
ഫാസ്റ്റ് ബൗളര്‍മാരായ ബൗള്‍ട്ട്, ഹെന്റി, ഇടങ്കയ്യന്‍ സ്പിന്നര്‍ സാന്ത്‌നര്‍ എന്നിവര്‍ ന്യൂസിലന്‍ഡിന് വേണ്ടി 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications