വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരിശീലനം നനഞ്ഞ പന്തുമായി, ബംഗ്ലാദേശിന്റെ പുതിയ തന്ത്രം — കുടുങ്ങുമോ ഇന്ത്യ?

കൊല്‍ക്കത്ത: കരുതിയതിലും വേഗത്തില്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് അവസാനിച്ചതുകാണ്ട് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ മൂന്നു ദിവസം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പരിശീലനം. ഇന്‍ഡോറിലെ വമ്പന്‍ തോല്‍വിക്ക് പകരം വീട്ടണം. ബംഗ്ലാദേശ് ഉറപ്പിച്ചാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്ദര്‍ശകര്‍ക്ക് ആശങ്കകള്‍ ഏറെയുണ്ട്. ഇന്ത്യയുടെ പേസാക്രമണം ചെറുക്കാന്‍ കഴിയാത്തതാണ് ബംഗ്ലാ ബാറ്റ്‌സ്മാന്മാരുടെ കുഴപ്പം.

ഗംഭീര തോൽവി

ഇന്‍ഡോറില്‍ കളിച്ച രണ്ടു ഇന്നിങ്‌സിലും ബംഗ്ലാ കടുവകള്‍ ഒറ്റ ദിവസംകൊണ്ട് വാലും ചുരുട്ടി തിരിച്ചുകയറി. ഷാക്കിബ് അല്‍ ഹസന്റെയും തമീം ഇഖ്ബാലിന്റെയും അഭാവം ടീമില്‍ പ്രകടമായി കാണാം.ബൗളിങ്ങ് വിഭാഗത്തില്‍ അബു ജയേദിന്റെ പ്രകടനം ഒഴിച്ചാല്‍ ബാക്കിയെല്ലാവരും ശരാശരിക്ക് താഴെ മാത്രം. ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി ത്രയം വീണിട്ടും ഇന്ത്യയ്ക്ക് മേല്‍ പിടിമുറുക്കാന്‍ ബംഗ്ലാദേശിന് കഴിയാതെ പോയി.

പരിചയം കുറവ്

എന്തായാലും പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടും കല്‍പ്പിച്ചാണ് മോമിനുള്‍ ഹഖും സംഘവും. ഇതുവരെ ടെസ്റ്റില്‍ ഒരിക്കല്‍പ്പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ല. ഈഡന്‍ ഗാര്‍ഡന്‍സിലെ ഡേ/നൈറ്റ് ടെസ്റ്റില്‍ ഈ പേരുദോഷം മായ്ച്ചുകളയാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നു. നിലവില്‍ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പിങ്ക് പന്തില്‍ കളിച്ച് പരിചയമില്ല.

ടെസ്റ്റിന്റെ ഉയര്‍ച്ചക്ക് പിങ്ക് ബോള്‍ ഉപയോഗിച്ചാല്‍ പോരാ; അതിന് ഇത് കൂടി ശ്രദ്ധിക്കണമെന്ന് ദ്രാവിഡ്

പുതുവഴികൾ

ചുവന്ന തുകല്‍ പന്തിനെ അപേക്ഷിച്ച് പിങ്ക് പന്തിന് തിളക്കവും മിനുസവും കൂടുതലാണ്. സ്പിന്നും റിവേഴ്‌സ് സ്വിങ്ങും എളുപ്പം വഴങ്ങില്ല. ഒപ്പം ഈര്‍പ്പവും ഡേ/നൈറ്റ് ടെസ്റ്റില്‍ വെല്ലുവിളി ഉയര്‍ത്തും.കൊല്‍ക്കത്തയില്‍ രാത്രി ഏഴിന് ശേഷം ഈര്‍പ്പം കൂടുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ബൗളിങ് ടീമിന് കാര്യങ്ങള്‍ കുറച്ചുകൂടി ദുഷ്‌കരമാവും. എന്തായാലും ഈര്‍പ്പ പ്രതിസന്ധി മറികടക്കാന്‍ ഇരു ടീമുകളും പുതുവഴികള്‍ തേടിത്തുടങ്ങി.

പന്തു നനച്ച് പരിശീലനം

നിലവില്‍ നനഞ്ഞ പന്തുംകൊണ്ടാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ പരിശീലനം നടത്തുന്നത്. രാത്രി സെഷനില്‍ പന്ത് കൂടുതല്‍ ബൗണ്‍സ് ചെയ്യും; വിക്കറ്റിലേക്ക് പന്ത് ഊളിയിട്ടു ചെല്ലുമെന്നാണ് ബംഗ്ലാ താരം മെഹിദി ഹസന്റെ വിലയിരുത്തല്‍. ടേണ്‍ കുറവായിരിക്കുമെങ്കിലും ബൗണ്‍സ് ആനുകൂല്യം മുതലെടുക്കാന്‍ സ്പിന്നമാര്‍ക്ക് കഴിയുമെന്ന് ബംഗ്ലാ ക്യാംപ് കരുതുന്നു. ബംഗ്ലാ പേസര്‍മാരും പന്തു നനച്ചാണ് പരിശീലനം നടത്തുന്നത്.

ചെന്ന് ചോദിച്ചിട്ടും പിച്ച് കൊടുത്തത് ഇന്ത്യയ്ക്ക്, ബംഗ്ലാ കോച്ച് വെറ്റോറിക്ക് അതൃപ്തി

സ്പിന്നർമാർക്ക് കൂടുതൽ ഉത്തരവാദിത്വം

ഇതേസമയം, ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയുടെ റണ്‍നിരക്ക് പിടിച്ചുകെട്ടേണ്ട ഭാരിച്ച ഉത്തരവാദിത്വം സ്പിന്നര്‍മാര്‍ക്കാണ്. ഇതു സംബന്ധിച്ച പുതിയ പദ്ധതി ബംഗ്ലാദേശ് ആവിഷ്‌കരിച്ചതായി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മെഹിദി ഹസന്‍ വ്യക്തമാക്കി. റണ്ണുകള്‍ എളുപ്പം വരാതെയാകുമ്പോള്‍ ഷോട്ടുകള്‍ കളിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിര്‍ബന്ധിതരാകും. ഈ അവസരത്തില്‍ പരമാവധി വിക്കറ്റുകള്‍ വീഴ്ത്താനാണ് സന്ദര്‍ശകരുടെ നീക്കം.

Story first published: Wednesday, November 20, 2019, 9:28 [IST]
Other articles published on Nov 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X