വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: രാജസ്ഥാന്‍ പുറത്ത്, കൊല്‍ക്കത്തയുടെ ജയം 25 റണ്‍സിന്, ഇനി കൊല്‍ക്കത്ത x ഹൈദരാബാദ്

52 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തികാണ് ടോപ്‌സ്‌കോറര്‍

കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 25 റണ്‍സിന്റെ ജയം. ഇതോടെ രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ പുറത്തായപ്പോള്‍ കൊല്‍ക്കത്ത ക്വാളിഫയര്‍ രണ്ടിലേക്കു യോഗ്യത നേടി. വെള്ളിയാഴ്ച നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് കെകെആര്‍ നേരിടുക. ഈ കളിയില്‍ ജയിക്കുന്നവര്‍ ഞായറാഴ്ച ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ കലാശക്കളിക്കു യോഗ്യത നേടും.

1
43468

ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 169 റണ്‍സെടുത്തു. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ദിനേഷ് കാര്‍ത്തികും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലുമാണ് കെകെആറിന് കരകയറ്റിയത്. കാര്‍ത്തിക് 52 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ റസ്സല്‍ പുറത്താവാതെ 49 റണ്‍സെടുത്തു.

1

മറുപടിയില്‍ രാജസ്ഥാന്‍ പൊരുതിനോക്കിയെങ്കിലും നാലു വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മലയാളി താരം സഞ്ജു സാംസണാണ് (50) രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 38 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 46 റണ്‍സെടുത്തു. കൈവശം വിക്കറ്റുണ്ടായിരുന്നെങ്കിലും വലിയ ഷോട്ടുകള്‍ കളിക്കാന്‍ അനുവദിക്കാതെ കെകെആര്‍ ബൗളര്‍മാര്‍ രാജസ്ഥാനെ വരിഞ്ഞുമുറുക്കുകയായിരുന്നു. അവസാന അഞ്ചോവറില്‍ 33 റണ്‍സ് മാത്രമാണ് രാജസ്ഥാനു നേടാനായത്. കെകെആറിനു വേണ്ടി പിയൂഷ് ചൗള രണ്ടു വിക്കറ്റെടുത്തു.

2

നേരത്തേ 38 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കാര്‍ത്തികിന്റെ ഇന്നിങ്‌സ്. റസ്സല്‍ 25 പന്തില്‍ മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം പുറത്താവാതെ 49 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 28 (17 പന്ത്, മൂന്ന് ബൗണ്ടറി, 1 സിക്‌സര്‍) ക്രിസ് ലിന്‍ 18 (22 പന്ത്, 2 ബൗണ്ടറി) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍.

3
IPL 2018 | രാജസ്ഥാന് 170 റണ്‍സ് ലക്ഷ്യം | OneIndia Malayalam

ടോസിനു ശേഷം രാജസ്ഥാന്‍ നായകന്‍ രഹാനെ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലു മുന്‍നിര താരങ്ങളെയും കൊല്‍‍ക്കത്തയ്ക്കു
തുടക്കത്തില്‍ തന്നെ നഷ്ടമായി. സുനില്‍ നരെയ്ന്‍ (4), ക്രിസ് ലിന്‍ (18), റോബിന്‍ ഉത്തപ്പ (3), നിതീഷ് റാണ (3) എന്നിവരാണ് പുറത്തായത്. നാലു വിക്കറ്റിന് 51 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന കെകെആറിനെ കാര്‍ത്തിക്-ഗില്‍ ജോടിയാണ് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിലൂടെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ ഈ സഖ്യം 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാജസ്ഥാനു വേണ്ടി കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ ലോഗ്ലിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Wednesday, May 23, 2018, 22:56 [IST]
Other articles published on May 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X