കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൊല്‍ക്കത്തയ്ക്ക് 253 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സിന് ഓളൗട്ടായി. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളില്‍ ഒന്നാണ് ഇത്. ബാറ്റിംഗ് ദുഷ്‌കരമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ പിച്ചില്‍ 92 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലി ടോപ് സ്‌കോററായി.

രോഹിത് ശര്‍മയെ ചെറിയ സ്‌കോറില്‍ നഷ്ടമായിക്കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അജിന്‍ക്യ രഹാനെയും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. 64 പന്തില്‍ 7 ബൗണ്ടറികളോടെ രഹാനെ 55 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലി 107 പന്തില്‍ 8 ബൗണ്ടറികളോടെയാണ് 92 റണ്‍സടിച്ചത്. കോലി കോര്‍ടര്‍നീലിന്റെ പന്ത് തേര്‍ഡ് മാനിലേക്ക് തിരിക്കാന്‍ ശ്രമിച്ച് പ്ലെയ്ഡ് ഓണായപ്പോള്‍ രഹാനെ റണ്ണൗട്ടാകുകയായിരുന്നു.
രഹാനെ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ജാദവ് അതിവേഗം 24 റണ്‍സെടുത്തു. എന്നാല്‍ പിന്നാലെ വന്ന ആര്‍ക്കും പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. മനീഷ് പാണ്ഡെ 3, ധോണി 5 എന്നിങ്ങനെയാണ് മധ്യനിരക്കാരുടെ സ്‌കോറുകള്‍. ഹര്‍ദീക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും 20 റണ്‍സ് വീതം എടുത്തു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കോര്‍ടര്‍നീല്‍, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ 3 വീതം വിക്കറ്റ് വീഴ്ത്തി.