Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കൊല്‍ക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷ തകര്‍ത്ത് മുംബൈ, ഹൈദരാബാദിന് പ്ലേഓഫ് ടിക്കറ്റ്

1
45932
മുംബൈക്ക് ജയിക്കാന്‍ വേണ്ടത് 134 റണ്‍സ്

മുംബൈ: ഐപിഎല്ലിലെ നിര്‍ണായകമായ അവസാനത്തെ ലീഗ് മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനു ഒമ്പതു വിക്കറ്റിന്റെ അനായാസ വിജയം. ഇതോടെ കെകെആര്‍ പ്ലേഓഫ് കാണാതെ പുറത്തായപ്പോള്‍ മികച്ച റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ നാലാമത്തെ ടീമായി ഹൈദരാബാദിനു പ്ലേഓഫിലേക്കു ടിക്കറ്റ് ലഭിക്കുകയും ചെയ്തു. ഹൈദരാബാദ്, കൊല്‍ക്കത്ത, പഞ്ചാബ് എന്നിവര്‍ക്ക് 12 പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാല്‍ റണ്‍റേറ്റില്‍ ഹൈദരാബാദ് മറ്റു രണ്ടു പേരെയും പിന്നിലാക്കുകയായിരുന്നു.

mumbai

മുംബൈക്കെതിരേ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 133 റണ്‍സാണ് നേടിയത്. ഈ സ്‌കോര്‍ മുംബൈക്കു അല്‍പ്പം പോലും വെല്ലുവിളിയുയര്‍ത്തിയില്ല. വെറും 16.1 ഓവറില്‍ ഒരു വിക്കറ്റിന് മുംബൈ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (55*), സൂര്യകുമാര്‍ യാദവ് (46*) എന്നിവരുടെ ഇന്നിങ്‌സുകളാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. ക്വിന്റണ്‍ ഡികോക്ക് 30 റണ്‍സിനു പുറത്തായി. ഐപിഎല്ലില്‍ തിങ്കളാഴ്ച മല്‍സരമില്ല. ചൊവ്വാഴ്ച ക്വാളിഫയര്‍ വണ്ണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സുമായും ബുധനാഴ്ച എലിമിനേറ്ററില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും ഏറ്റുമുട്ടും.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട കൊല്‍ക്കത്തയ്ക്കു ഏഴു വിക്കറ്റിന് 133 റണ്‍സ് നേടാനേ ആയുള്ളൂ. മികച്ച ബൗളിങിലൂടെ കെകെആറിന്റെ ശക്തമായ ബാറ്റിങ് ലൈനപ്പിനെ മുംബൈ വരിഞ്ഞുകെട്ടി. കൊല്‍ക്കത്ത നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. ക്രിസ് ലിന്‍ (41), റോബിന്‍ ഉത്തപ്പ (40) എന്നിവരുടെ ഇന്നിങ്‌സുകളാണ് കെകെആറിന്റെ ഇന്നിങ്‌സിന് അല്‍പ്പമെങ്കിലും മാന്യത നല്‍കിയത്. 29 പന്തില്‍ നാലു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമടക്കമാണ് ലിന്‍ 41 റണ്‍സ് നേടിയത്. ഉത്തപ്പയ്ക്കു 40 റണ്‍സെടുക്കാന്‍ 47 പന്തുകള്‍ വേണ്ടി വന്നു. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണ് താരം ഇത്രയും റണ്‍സെടുത്തത്. വാലറ്റത്ത് 13 പന്തില്‍ മൂന്നു സിക്‌സറുകള്‍ പറത്തി നിതീഷ് റാണ നേടിയ 26 റണ്‍സാണ് കെകെആറിന്റെ സ്‌കോര്‍ 130 കടത്തിയത്. മറ്റുള്ളവരൊന്നും രണ്ടക്കം തികച്ചില്ല.

മൂന്നു വിക്കറ്റെടുത്ത ലസിത് മലിങ്കയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരുമാണ് കെകെആറിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. ടോസ് ലഭിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളങ് തിരഞ്ഞെടുക്കുകയായിരുന്നു.

Story first published: Monday, May 6, 2019, 2:07 [IST]
Other articles published on May 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+