Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈഡനില്‍ ഇന്ന് മിനി 'ഫൈനല്‍': കിരീടപ്പോര് മോഹിച്ച് ഹൈദരാബാദും കെകെആറും

IPL 2018 : ഇന്ന് വിജയം കൊൽക്കത്തക്ക് തന്നെ | Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കലാശപ്പോരിന് മുമ്പുള്ള മിനി 'ഫൈനല്‍' ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ അരങ്ങേറും. കിരീടപ്പോരിലേക്കുള്ള ടിക്കറ്റ് മോഹിച്ച് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഇന്ന് മുഖാമുഖം പോരടിക്കും. വൈകീട്ട് ഏഴിനാണ് ഐപിഎല്‍ സീസണിലെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന ആവേശപോര് അരങ്ങേറുന്നത്. നേരത്തെ, ക്വാളിഫെയര്‍ ഒന്നില്‍ ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടൂര്‍ണമെന്റിന്റെ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തിരുന്നു. ഇന്ന് ഹൈദരാബാദ് കെകെആര്‍ ക്വാളിഫെയര്‍ രണ്ടിലെ വിജയികള്‍ ഞായാറാഴ്ച മുംബൈയിലെ വാംഖഡെയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ചെന്നൈയെ എതിരിടും. എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിന് പരാജയപ്പെടുത്തിയാണ് കെകെആര്‍ ക്വാളിഫെയര്‍ രണ്ടിലേക്ക് യോഗ്യത നേടിയത്.

തുടര്‍ തോല്‍വിയില്‍ പതറി ഹൈദരാബാദ്...

തുടര്‍ തോല്‍വിയില്‍ പതറി ഹൈദരാബാദ്...

അവസാന നാലു മല്‍സരങ്ങള്‍ക്കു മുമ്പ് ഈ സീസണിലെ മികച്ച ടീം ഏതാണ് എന്ന് ചോദ്യത്തിന് സംശമില്ലാതെ ഉത്തരം പറയാന്‍ കഴിയാവുന്ന ടീമായിരുന്നു കെയ്ന്‍ വില്ല്യംസന്‍ നയിക്കുന്ന ഹൈദരാബാദ്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും എതിരാളികള്‍ക്കു മുന്നില്‍ ആധിപത്യം സ്ഥാപിക്കാന്‍ അതുവരെ ഹൈദരാബാദിന് സാധിക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി ആറ് വിജയങ്ങളോട് പ്ലേഓഫില്‍ ആദ്യമായി ഇടംകണ്ടെത്തിയതും ഹൈദരാബാദായിരുന്നു. എന്നാല്‍, അവസാന നാലു മല്‍സരങ്ങളില്‍ വില്ല്യംസനും സംഘത്തിനും തിരിച്ചടികളുടേതായിരുന്നു. നാലു മല്‍സരങ്ങളിലെ പരാജയത്തിനു ശേഷമാണ് നിര്‍ണായക പോരില്‍ കെകെആറിനെ അവരുടെ തട്ടകത്തില്‍ വച്ച് എതിരിടാന്‍ ഹൈദരാബാദ് എത്തിയിരിക്കുന്നത്.

ഫഫ് ഡുപ്ലെസിസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ക്വാളിഫെയര്‍ ഒന്നില്‍ ചെന്നൈക്കെതിരേ ഹൈദരാബാദിന് വിജയം നിഷേധിച്ചത്. ഒരുഘട്ടത്തില്‍ ഹൈദരാബാദ് ചെന്നൈക്കെതിരേ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍, ഡുപ്ലെസിസിനെ വീഴ്ത്താന്‍ കഴിയാതെ പോയതോടെ ഹൈദരാബാദ് ചെന്നൈക്കെതിരേ രണ്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. തുടര്‍ തോല്‍വികള്‍ ഹൈദരാബാദിന്റെ ആത്മവിശ്വാസത്തില്‍ നേരിയ ഇടിവ് വരുത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ക്വാളിഫെയര്‍ ഒന്നിലെ മല്‍സരഫലം. എങ്കിലും അപ്രതീക്ഷിത തിരിച്ചടികളില്‍ നിന്ന് തങ്ങള്‍ കിരീടഫേവറിറ്റുകള്‍ തന്നെയാണെന്ന് തെളിയിക്കാന്‍ വില്ല്യംസനും സംഘത്തിനും ഇന്ന് വിജയിച്ചേ തീരു.

ആത്മവിശ്വാസത്തോടെ ആതിഥേയര്‍...

ആത്മവിശ്വാസത്തോടെ ആതിഥേയര്‍...

ഈ സീസണില്‍ ടീമിന്റെ പുതിയ നായകനായെത്തിയ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികിന്റെ കീഴില്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്ന പ്രകടനമാണ് കെകെആര്‍ നടത്തിയത്. നിര്‍ണായക മല്‍സരങ്ങളില്‍ വിജയിച്ച് കിരീടഫേവറിറ്റുകളാവാനും കെകെആറിന് കഴിഞ്ഞു. ഇന്ന് ഹൈദരാബാദിനെതിരേ നടക്കുന്ന നിര്‍ണായക പോര് സ്വന്തം തട്ടകത്തിലാണെന്നത് കെകെആറിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. സ്വന്തം തട്ടകത്തിലെ ആനുകൂല്യം മുതലെടുത്ത് ഫൈനലിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് കാര്‍ത്തികും സംഘവും. അവസാന നാലു മല്‍സരങ്ങളിലും കെകെആറിന് വിജയക്കൊടി നാട്ടാനായിരുന്നു. സന്ദര്‍ഭത്തിനൊത്ത് ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഉയരുന്നതാണ് കൊല്‍ക്കത്തയുടെ പ്ലസ് പോയിന്റ്.

സീസണില്‍ നേര്‍ക്കുനേര്‍...

സീസണില്‍ നേര്‍ക്കുനേര്‍...

സീസണില്‍ ഇരു ടീമും മൂന്നാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. ഈഡനില്‍ ഇത് രണ്ട് തവണയും. ഈഡനില്‍ ഇരു ടീമും സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹൈദരാബാദിനായിരുന്നു വിജയം. ബൗളര്‍മാരുടെയും ക്യാപ്റ്റന്‍ വില്ല്യംസന്റെ അര്‍ധസെഞ്ച്വറിയുടെയും മികവില്‍ അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് കെകെആറിനെ തോല്‍പ്പിച്ചത്. സീസണിന്റെ അവസാനഘട്ടത്തിലാണ് പിന്നീട് ഇരു ടീമും ഏറ്റുമുട്ടിയത്. ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി കെകെആര്‍ ഹോംഗ്രൗണ്ടിലെ തോല്‍വിക്ക് പകരം ചോദിക്കുകയും ചെയ്തു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്:

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്:

ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണെ, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, സുബ്മാന്‍ ഗില്‍, ജാവോന്‍ സിയര്‍ലേസ്, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള, പ്രസീദ് കൃഷ്ണ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്:

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്:

ശിഖര്‍ ധവാന്‍, ശ്രീവാത്‌സ് ഗോസ്വാമി, കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, ശാക്വിബുല്‍ ഹസ്സന്‍, യൂസുഫ് പഠാന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ദാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ.

Story first published: Friday, May 25, 2018, 11:25 [IST]
Other articles published on May 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+