Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: റസ്സല്‍ വെടിക്കെട്ട് പാഴായി, ബാംഗ്ലൂരിനെ വിറപ്പിച്ച് കൊല്‍ക്കത്ത കീഴടങ്ങി

1
45911

കൊല്‍ക്കത്ത: ഐപിഎല്ലിലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 10 റണ്‍സിന്റെ നേരിയ ജയവുമായാണ് ആര്‍സിബി തടിതപ്പിയത്. ഈ സീസണില്‍ ആര്‍സിബിയുടെ രണ്ടാം വിജയമാണിത്.

rcb

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയില്‍ നിതീഷ് റാണയും (85*) സൂപ്പര്‍ താരം ആന്ദ്രെ റസ്സലും (65) നടത്തിയ വെട്ടിക്കെട്ട് ഇന്നിങ്‌സുകള്‍ കെകെആറിനെ
ജയത്തിന് അരികിലെത്തിച്ചിരുന്നു. അഞ്ചു വിക്കറ്റിന് 203 റണ്‍സെടുത്ത് കെകെആര്‍ മല്‍സരം കൈവിടുകയായിരുന്നു.

മോയിന്‍ അലിയെറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സായിരുന്നു കെകെആറിന്‌ ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 13 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. റസ്സലും റാണയും ഓരോ സിക്‌സറുകള്‍ ഈ ഓവറില്‍ നേടി. അഞ്ചാമത്തെ പന്തില്‍ റസ്സല്‍ റണ്ണൗട്ടായതോടെ ആര്‍സിബി വിജയമുറപ്പിക്കുകയും ചെയ്തു. 46 പന്തില്‍ ഒമ്പത് ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് റാണ 85 റണ്‍സ് അടിച്ചെടുത്തത്. എന്നാല്‍ വെറും 25 പന്തിലാണ് ഒമ്പത് കൂറ്റന്‍ സിക്‌സറുകളും രണ്ടു ബൗണ്ടറിയുമടക്കം റസ്സല്‍ 65 റണ്‍സ് വാരിക്കൂട്ടിയത്. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. ആര്‍സിബിക്കു വേണ്ടി ഡെയ്ല്‍ സ്റ്റെയ്ന്‍ രണ്ടു വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (100) തകര്‍പ്പന്‍ സെഞ്ച്വറിയും മോയിന്‍ അലിയുടെ (68) വെടിക്കെട്ട് ഇന്നിങ്‌സുമാണ് ആര്‍സിബിക്കു വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. 58 പന്തില്‍ ഒമ്പത് ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അലിയാവട്ടെ വെറും 28 പന്തില്‍ ആറു സിക്‌സറുകളുടെയും അഞ്ചു ബൗണ്ടറികളുടെയും കമ്പടിയോടെയാണ് 68 റണ്‍സ് വാരിക്കൂട്ടിയത്.

kohli

പാര്‍ഥീവ് പട്ടേല്‍ (11), അക്ഷ്ദീപ് നാഥ് (13) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 17 റണ്‍സോടെ മാര്‍ക്കസ് സ്‌റ്റോയ്ണിസ് പുറത്താവാതെ നിന്നു. ഇന്നിങ്‌സിലെ അവസാന പന്തിലാണ് കോലി ഔട്ടായത്. മൂന്നാം വിക്കറ്റില്‍ കോലി-അലി സഖ്യം ചേര്‍ന്നെടുത്ത 90 റണ്‍സാണ് ആര്‍സിബിയുടെ ഇന്നിങ്‌സിനു അടിത്തറയിട്ടത്.

ടോസിനു ശേഷം കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കെകെആര്‍ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ആര്‍സിബി ടീമില്‍ ചില മാറ്റങ്ങളുണ്ടായിരുന്നു. അസുഖത്തെ തുടര്‍ന്നു സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് ആര്‍സിബി നിരയില്‍ ഇല്ല. പകരം ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസെന്‍ ടീമിലെത്തി. ഒമ്പതു വര്‍ഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഈ കളിയിലൂടെ ആര്‍ബിസി ടീമില്‍ മടങ്ങിയെത്തി.

Story first published: Saturday, April 20, 2019, 0:07 [IST]
Other articles published on Apr 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+