Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കെകെആറിന്റെ സ്റ്റാറാവാന്‍ സ്റ്റാര്‍ക്കില്ല... ഓസീസ് സൂപ്പര്‍ താരത്തെ ഒഴിവാക്കി

കൊല്‍ക്കത്ത: ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കി. അടുത്ത സീസണിലെ ലേലത്തിനു മുന്നോടിയായാണ് 28 കാരനായ താരത്തെ ഒഴിവാക്കുന്നതായി കെകെആര്‍ അറിയിച്ചത്. കഴിഞ്ഞ സീസണിലെ ലേലത്തില്‍ 1.8 മില്ല്യണ്‍ ഡോളറിന് കെകെആറിലെത്തിയ താരമാണ് സ്റ്റാര്‍ക്ക്. എന്നാല്‍ അപ്രതീക്ഷിതമായി പരിക്ക് വില്ലനായതോടെ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അദ്ദേഹത്തിനായില്ല. ടെക്‌സ്റ്റ് സന്ദേശത്തിലൂടെയാണ് കെകെആര്‍ സ്റ്റാര്‍ക്കിനെ ടീമില്‍ നിന്നും ഒഴിവാക്കിയ വിവരം അറിയിച്ചത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് കെകെആര്‍ ഉടമകളില്‍ നിന്നും സന്ദേശം ലഭിച്ചതെന്ന് സ്റ്റാര്‍ക്ക് മാധ്യമങ്ങളെ അറിയിച്ചു.

1

തുടര്‍ച്ചയായ പരിക്കുകള്‍ വേട്ടയാടുന്ന സ്റ്റാര്‍ക്കിന് ഒരു പക്ഷെ അനുഗ്രഹമാവും കെകെആറിന്റെ തീരുമാനം. കാരണം, പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനും ആഷസ് ടെസ്റ്റ് പരമ്പരയ്ക്കും തയ്യാറെടുക്കാനുള്ള അവസരമാണ് പേസര്‍ക്കു ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ പരിക്കുമൂലം ഐപിഎല്ലില്‍ കളിക്കാന്‍ കഴിഞ്ഞില്ല. വിശ്രമത്തിലൂടെ കൂടുതല്‍ ഫ്രഷാവാനും ഫിറ്റ്‌നസ് വീണ്ടെടുക്കാനും കഴിഞ്ഞതായി സ്റ്റാര്‍ക്ക് വ്യക്തമാക്കി. അടുത്ത സീസണിലെ ഐപിഎല്ലില്‍ കളിക്കാനായില്ലെങ്കില്‍ അത് ലോകകപ്പിനായി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായിക്കും. കഴിയുന്നത്ര ഓസ്‌ട്രേലിയക്കു വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും കളിക്കുകയെന്ന ലക്ഷ്യം മാത്രമേ ഇപ്പോഴുള്ളൂ. ഐപിഎല്‍ അധിക വരുമാനത്തിനുള്ള ഒരവസരമായിരുന്നു. എന്നാല്‍ അത് നഷ്ടപ്പെടുത്തി കൂടുതല്‍ ടെസ്റ്റുകളില്‍ കളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 14, 2018, 14:51 [IST]
Other articles published on Nov 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+