Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഗംഭീരം ഗില്‍... പ്ലേഓഫ് പ്രതീക്ഷ കാത്ത് കെകെആര്‍, പഞ്ചാബ് പുറത്ത്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു തകര്‍പ്പന്‍ ജയം
1
45928

മൊഹാലി: ഐപിഎല്ലിലെ നിര്‍ണായകമായ 52ാം മല്‍സരത്തില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു തകര്‍പ്പന്‍ ജയം. അടിയും തിരിച്ചടിയുമെല്ലാം കണ്ട പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കെകെആര്‍ ഏഴു വിക്കറ്റിനു മുട്ടുകുത്തിക്കുകയായിരുന്നു. ഈ വിജയത്തോടെ കെകെആര്‍ പ്ലേഓഫ് സാധ്യത കാത്തപ്പോള്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ പഞ്ചാബ് പുറത്തായി.

gill

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 183 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ കെകെആറും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. യുവ താരം ശുഭ്മാന്‍ ഗില്‍ (65*) അപരാജിത ഫിഫ്റ്റിയുമായി മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ 18 ഓവറില്‍ മൂന്നു വിക്കറ്റിന് കെകെആര്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍ കൂടിയായ ഗില്‍ 49 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 65 റണ്‍സെടുത്തത്. ഓപ്പണര്‍ ക്രിസ് ലിന്‍ 46 (22 പന്ത്, 5 ബൗണ്ടറി, 3 സിക്‌സര്‍), റോബിന്‍ ഉത്തപ്പ 22 (14 പന്ത്, 2 ബൗണ്ടറി, 1 സിക്‌സര്‍), ആന്ദ്രെ റസ്സല്‍ 22 (14 പന്ത്, 2 ബൗണ്ടറി, 2 സിക്‌സര്‍), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് 21* (9 പന്ത്, 2 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളും കെകെആറിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 183 റണ്‍സ് അടിച്ചെടുത്തു. മുന്‍നിര ഫ്‌ളോപ്പായെങ്കിലും മധ്യനിരയുടെ ഉജ്ജ്വല ബാറ്റിങ് പ്രകടനമാണ് പഞ്ചാബിനെ ശക്തമായ നിലയിലെത്തിച്ചത്. പുറത്താവാതെ 24 പന്തില്‍ 55 റണ്‍സ് അടിച്ചെടുത്ത ഇംഗ്ലീഷ് യുവതാരം സാം കറെനാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും കറെന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

നിക്കോളാസ് പ്യുറാന്‍ (48), മായങ്ക് അഗര്‍വാള്‍ (36), മന്‍ദീപ് സിങ് (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിക്കറ്റ് കീപ്പറായ പ്യുറാന്‍ 27 പന്തില്‍ നാലു ബൗണ്ടറികളുടെയും മൂന്നു സിക്‌സറിന്റെയും സഹായത്തോടെയാണ് 48 റണ്‍സ് നേടിയത്. മായങ്ക 26 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചപ്പോള്‍ മന്‍ദീപ് 17 പന്തില്‍ ഓരോ സിക്‌സറും ബൗണ്ടറിയും നേടി.

22 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ ലോകേഷ് രാഹുലിനെയും (2) ക്രിസ് ഗെയ്‌ലിനെയും (14) പഞ്ചാബിന് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാ വിക്കറ്റില്‍ മായങ്ക്- പ്യുറാന്‍ ജോടി 69 റണ്‍സിന്റെ കൂട്ടുകെട്ടുമായി പഞ്ചാബിനെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നു.

ടോസ് ലഭിച്ച കൊല്‍ക്കത്ത നായകന്‍ ദിനേഷ് കാര്‍ത്തിക് എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു.

Story first published: Friday, May 3, 2019, 23:36 [IST]
Other articles published on May 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+