Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈഡനില്‍ റണ്‍മഴ, പിറന്നത് 430 റണ്‍സ്!! ജയിച്ചുകയറി കൊല്‍ക്കത്ത... പ്ലേഓഫ് പ്രതീക്ഷ കാത്തു

അമ്പമ്പോ എന്തൊരടി
1
45923

കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ബ്രേക്കിട്ട് മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ റണ്‍മഴ കണ്ട ത്രില്ലറില്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ കെകെആര്‍ 34 റണ്‍സിനു മറികടക്കുകയായിരുന്നു. 233 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈക്കു ഏഴു വിക്കറ്റിനു 198 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ കെകെആര്‍ പ്ലേഓഫ് സാധ്യത കാത്തുസൂക്ഷിക്കുകയും ചെയ്തു.

kkr

ഹര്‍ദിക് പാണ്ഡ്യയുടെ (34 പന്തില്‍ 91) കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സാണ് മുംബൈയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. ഒമ്പതു കൂറ്റന്‍ സിക്‌സറുകളും ആറു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്. സൂര്യകുമാര്‍ യാദവ് (26), ക്രുനാല്‍ പാണ്ഡ്യ (24), കിരോണ്‍ പൊള്ളാര്‍ഡ് (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. കെകെആറിനു വേണ്ടി സുനില്‍ നരെയ്ന്‍, ഹാരി ഗര്‍നി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ കെകെആര്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 232 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന ടീം സ്‌കോര്‍ കൂടിയാണിത്. സൂപ്പര്‍ താരം ആന്ദ്രെ റസ്സല്‍ (80*), ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (76), ക്രിസ് ലിന്‍ (54) എന്നിവരുടെ തീപ്പൊരി ഇന്നിങ്‌സുകളാണ് കെകെആറിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ബാറ്റിങില്‍ പ്രൊമോഷന്‍ ലഭിച്ച് മൂന്നാമനായി ഇറങ്ങിയ റസ്സല്‍ വെറും 40 പന്തിലാണ് 80 റണ്‍സ് വാരിക്കൂട്ടിയത്. എട്ടു കൂറ്റന്‍ സിക്‌സറുകളും ആറു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഗില്‍ 45 പന്തില്‍ ആറു ബൗണ്ടറികളുടെയും നാലു സിക്‌സറിന്റെയും അകമ്പടിയോടെയാണ് 76 റണ്‍സ് നേടിയത്. ലിന്നാവട്ടെ 29 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു. റസ്സലിനൊപ്പം 15 റണ്‍സുമായി ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് പുറത്താവാതെ നിന്നു.ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Story first published: Sunday, April 28, 2019, 23:57 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+