Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പഞ്ചറായി പഞ്ചാബ്, കുതിപ്പ് തുടര്‍ന്ന് കെകെആര്‍... തുടരെ രണ്ടാം ജയം

1
45762

കൊല്‍ക്കത്ത: രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലില്‍ പടയോട്ടം തുടരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും മിന്നുന്ന ജയവുമായി കെകെആര്‍ കരുത്തുകാട്ടി. വിവാദ നായകന്‍ ആര്‍ അശ്വിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കെകെആര്‍ 28 റണ്‍സിനു കെട്ടുകെട്ടിച്ചത്. സീസണില്‍ തുടര്‍ച്ചയായ രണ്ടാം ഹോം മാച്ചിലാണ് കെകെആര്‍ വെന്നിക്കൊടി പാറിക്കുന്നത്.

russel

ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നാലു വിക്കറ്റിന് 218 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തുടക്കത്തില്‍ തന്നെ പുറത്തായതാടെ പഞ്ചാബിന്റെ കാര്യം തീരുമാനമായി. നാലു വിക്കറ്റിന് 190 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. ഡേവിഡ് മില്ലര്‍ (59*), മായങ്ക് അഗര്‍വാള്‍ (58), എന്നിവരുടെ ഫിഫ്റ്റികളാണ് പഞ്ചാബിനെ ലക്ഷ്യത്തിന് കുറച്ചെങ്കിലും അടുത്തെത്തിച്ചത്. 40 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം നേടിയാണ് മില്ലര്‍ ടോപ്‌സ്‌കോററായത്. മായങ്ക് 34 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പായിച്ചു. മന്‍ദീപ് സിങ് 33 റണ്‍സോടെ മില്ലര്‍ക്കൊപ്പം പുറത്താവാതെ നിന്നു. ഗെയ്ല്‍ (20), ലോകേഷ് രാഹുല്‍ (1), സര്‍ഫ്രാസ് ഖാന്‍ (13) എന്നിവര്‍ നിരാശപ്പെടുത്തി. ബാറ്റിങില്‍ കസറിയ ആന്ദ്രെ റസ്സല്‍ രണ്ടു വിക്കറ്റെടുത്ത് ബൗളിങിലും മിന്നി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 218 റണ്‍സ് വാരിക്കൂട്ടിയത്. റോബിന്‍ ഉത്തപ്പ (67*), നിതീഷ് റാണ (63) എന്നിവരുടെ ഫിഫ്റ്റികളും ആന്ദ്രെ റസ്സലിന്റെ (17 പന്തില്‍ 48) മറ്റൊരു തീപ്പൊരി ഇന്നിങ്‌സും കെകെആറിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ റാണ- ഉത്തപ്പ സഖ്യം ചേര്‍ന്നെടുത്ത 110 റണ്‍സാണ് കെകെആറിന്റെ ഇന്നിങ്‌സ് ഭദ്രമാക്കിയത്. പിന്നീട് റസ്സലിന്റെ വെടിക്കെട്ട് കൂടി തുണച്ചതോടെ കെകെആര്‍ അനായാസം 200 റണ്‍സ് പിന്നിട്ടു. ഷമിയെറിഞ്ഞ 19ാം ഓവറില്‍ 25 റണ്‍സാണ് കെകെആര്‍ നേടിയത്. തുടര്‍ച്ചയായ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് റസ്സല്‍ പറത്തിയത്. 17 പന്തുകള്‍ നേരിട്ട റസ്സലിന്റെ ഇന്നിങ്‌സില്‍ അഞ്ചു സിക്‌സറുകളും മൂന്നു ബൗണ്ടറിയുമുള്‍പ്പെട്ടിരുന്നു.

34 പന്തില്‍ ഏഴു സിക്‌സറും രണ്ടു ബൗണ്ടറിയുമുള്‍പ്പെടെ 63 റണ്‍സെടുത്ത റാണയും കെകെആറിന്റെ ഹീറോയായി. 50 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പുറത്താവാതെ 67 റണ്‍സെടുത്ത് ഉത്തപ്പ ടീമിന്റെ ടോപ്‌സ്‌കോററായത്. സുനില്‍ നരെയ്ന്‍ (9 പന്തില്‍ 24), ക്രിസ് ലിന്‍ (10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഓപ്പണര്‍മാര്‍ തുടക്കത്തില്‍ പുറത്ത്

ഓപ്പണര്‍മാര്‍ തുടക്കത്തില്‍ പുറത്ത്

മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമേ കെകെആറിന് നേടാനായുള്ളൂ. എന്നാല്‍ ഐപിഎല്ലിലെ അരങ്ങേറ്റക്കാരന്‍ കൂടിയായ വരുണ്‍ ചക്രവര്‍ത്തിയുടെ രണ്ടാം ഓവറില്‍ റണ്‍മഴയാണ് കണ്ടത്. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സാണ് കെകെആര്‍ വാരിക്കൂട്ടിയത്. ഈ റണ്‍സെല്ലാം സുനില്‍ നരെയ്‌ന്റെ ബാറ്റില്‍ നിന്നായിരുന്നു.
തൊട്ടടുത്ത ഓവറില്‍ ക്രിസ് ലിന്നിനെ (10) പുറത്താക്കി ഷമി പഞ്ചാബിന് ആദ്യ ബ്രേക്കത്രൂ നല്‍കി. ഡേവിഡ് മില്ലറാണ് ക്യാച്ചെടുത്തത്. കെകെആര്‍ ഒന്നിന് 34. ടീം സ്‌കോറിലേക്ക് രണ്ടു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും നരെയ്‌നും പുറത്ത്. വില്‍ജോനിന്റെ പന്തില്‍ ലോകേഷ് രാഹുല്‍ നരെയ്‌നെ പിടികൂടുകയായിരുന്നു. വെറും ഒമ്പത് പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 24 റണ്‍സാണ് നരെയ്ന്‍ അടിച്ചെടുത്തത്.

സെഞ്ച്വറി കൂട്ടുകെട്ട്

സെഞ്ച്വറി കൂട്ടുകെട്ട്

രണ്ടിന് 36 റണ്‍സെന്ന നിലയില്‍ പതറിയ കെകെആറിനെ മൂന്നാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും നിതീഷ് റാണയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 110 റണ്‍സാണ് ഈ സഖ്യം നേടിയത്. അര്‍ധസെഞ്ച്വറിയും കടന്ന റാണ കൂടുതല്‍ അറ്റാക്കിങ് ശൈലിയിലേക്കു മാറിയപ്പോഴാണ് വരുണ്‍ കെകെആറിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കുന്നത്. 34 പന്തില്‍ ഏഴു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം 63 റണ്‍സെടുത്ത റാണയെ വരുണിന്റെ ബൗളിങില്‍ മായങ്ക് അഗര്‍വാള്‍ പിടികൂടി. കെകെആര്‍ മൂന്നിന് 146. ഐപിഎല്ലിലെ തന്റെ ഏഴാമത്തെ ഫിഫ്റ്റിയാണ് റാണ ഈ മല്‍സരത്തില്‍ നേടിയത്.

വീണ്ടും റസ്സല്‍

വീണ്ടും റസ്സല്‍

വ്യക്തിഗത സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ ഷമിയുടെ ബൗൡങില്‍ റസ്സല്‍ ബൗള്‍ഡായപ്പോള്‍ ആരാധകര്‍ ഞെട്ടിയിരുന്നു. എന്നാല്‍ നോ ബോൡന്റെ രൂപത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ റസ്സല്‍ പിന്നീട് ഇത് ശരിക്കും ആഘോഷിക്കുകയായിരുന്നു. നോ ബോളെറിഞ്ഞ് തന്റെ കുറ്റി തെറിപ്പിച്ച ഷമിയുടെ തൊട്ടടുത്ത ഓവറില്‍ 25 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഹാട്രിക്ക് സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണിത്. അതിനു തൊട്ടുമുമ്പത്തെ ആന്‍ഡ്രു ടൈയുടെ ഓവറില്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറിയുമടക്കം 22 റണ്‍സും റസല്‍ വാരിക്കൂട്ടി.
അര്‍ഹിച്ച ഫിഫ്റ്റിക്ക് രണ്ടു റണ്‍സ് അകലെയാണ് റസ്സല്‍ പുറത്താവുന്നത്. അവസാന ഓവറിലെ നാലാം പന്തില്‍ റസ്സലിനെ ടൈ മായങ്കിനു സമ്മാനിക്കുകയായിരുന്നു.

Story first published: Wednesday, March 27, 2019, 23:48 [IST]
Other articles published on Mar 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+