സിയറ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം കോഹ്‌ലിക്ക്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സിയറ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ മുംബൈയില്‍ നടന്ന ചടങ്ങില്‍ കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാനെ സിയറ്റ് ഇന്റര്‍നാഷണല്‍ ബാറ്റ്‌സ്മാന്‍ ഓഫ് ദി ഇയറായും തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനാണ് സിയറ്റ് ഇന്റര്‍നാഷണല്‍ ബൗളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. മുന്‍ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഫറോക്ക് എഞ്ചിനീയറി്‌ന് സിയറ്റ് ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

മറ്റു പുരസ്‌കാരങ്ങള്‍: റാഷിദ് ഖാന്‍ (സിയറ്റ് ട്വന്റി ബൗളര്‍ ഓഫ് ദി ഇയര്‍), കോളിന്‍ മണ്‍റോ (സിയറ്റ് ട്വന്റി ബാറ്റ്‌സ്മാന്‍ ഓഫ് ദി ഇയര്‍), ഹര്‍മന്‍പ്രീത് കൗര്‍ (സിയറ്റ് ഔട്ട്‌സ്റ്റാന്‍ഡിങ് ഇന്നിങ്‌സ് ഓഫ് ദി ഇയര്‍), മായങ്ക് അഗര്‍വാ (സിയറ്റ് ഡൊമസ്റ്റിക് പ്ലെയര്‍ ഓഫ് ദി ഇയര്‍), സുബ്മാന്‍ ഗില്‍ (സിയറ്റ് അണ്ടര്‍ 19 പ്ലെയര്‍ ഓഫ് ദി ഇയര്‍), ക്രിസ് ഗെയ്ല്‍ (സിയറ്റ് പോപുലര്‍ ചോയ്‌സ് അവാര്‍ഡ്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications