വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

11 വര്‍ഷം മുമ്പുള്ള ആ ചരിത്രം ആവര്‍ത്തിക്കാന്‍ കോലി.... വില്യംസണോട് പറയാനുള്ളത് ഇങ്ങനെ

By Vaisakhan MK
കോലിയോട് കലിപ്പ് തീര്‍ക്കുമോ വില്ല്യംസണ്‍ | Oneindia Malayalam

ലണ്ടന്‍: ഇന്ത്യ ന്യൂസിലന്റ് സെമി ഫൈനലിന് നാളെ അരങ്ങൊരുമ്പോള്‍ അത് മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി അരങ്ങൊരുക്കുകയാണ്. വിരാട് കോലിയും കെയ്ന്‍ വില്യംസണും തമ്മിലാണ് ആ ചരിത്ര പുസ്തകം വീണ്ടും തുറക്കുന്നത്. 11 വര്‍ഷം മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ന്യൂസിലന്റ് നായകന്‍ കെയ്ന്‍ വില്യംസണും അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇരുടീമുകളെയും നയിച്ചിരുന്നതും ഇവര്‍ തന്നെയായിരുന്നു.

അതേസമയം ഇന്ന് ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ വിജയം പ്രവചിക്കുക അസാധ്യമാണ്. മികച്ച ഫോമിലാണ് ഇരുടീമുകളും കളിക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. താന്‍ വില്യംസണെ പണ്ട് നടന്ന മത്സരം ഓര്‍മപ്പെടുത്തുമെന്ന് കോലി പറഞ്ഞിരിക്കുകയാണ്. 11 വര്‍ഷം മുമ്പുള്ള സെമി ഫൈനലില്‍ ന്യൂസിലന്റിനെ പരാജയപ്പെടുത്തിയാണ് കോലിയുടെ ഇന്ത്യ ഫൈനലിലെത്തുകയും കപ്പ് നേടുകയും ചെയ്തത്.

2008ലെ പോരാട്ടം

2008ലെ പോരാട്ടം

2008 ഫെബ്രുവരിയിലായിരുന്നു അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള പോരാട്ടം. മത്സരത്തില്‍ കിവീസാണ് ആദ്യം ബാറ്റ് ചെയ്തത്. വില്യംസണ്‍ 37 റണ്‍സുമായി തിളങ്ങി. കോലിയാണ് വില്യംസണെ പുറത്താക്കിയത്. 205 റണ്‍സാണ് കിവീസ് എടുത്തത്. മറുപടി ബാറ്റിംഗില്‍ 191 റണ്‍സ് എടുത്ത് നില്‍ക്കെ മഴപെയ്യുകയും ഇന്ത്യ വിജയിക്കുകയുമായിരുന്നു. കോലി രണ്ട് വിക്കറ്റും 43 റണ്‍സുമെടുത്ത് കളിയിലെ താരമാകുകയും ചെയ്തു.

ഇനി അത് നടക്കില്ല

ഇനി അത് നടക്കില്ല

കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് വീഴ്ത്തിയതാണ് അന്ന് മത്സരത്തിലെ വഴിത്തിരിവായത്. എന്നാല്‍ ഇത് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചപ്പോള്‍ വിശ്വസിക്കാനാവുന്നില്ല എന്നായിരുന്ന കോലിയുടെ മറുപടി. ഇനി ഒരിക്കലും അത് സംഭവിക്കുമെന്ന് തോന്നുന്നില്ല. വില്യംസണെ പുറത്താക്കിയത് കൊണ്ട് എനിക്ക് എപ്പോള്‍ വേണമെങ്കില്‍ പന്തെറിയാം. ഞാനൊരു അപകടകാരിയായ ബൗളറാണെന്നായിരുന്നു തമാശയോടെയുള്ള കോലിയുടെ മറുപടി. അതേസമയം താനോ വില്യംസണോ ഒരിക്കല്‍ പോലും ഇത് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നും കോലി പറയുന്നു.

ഗംഭീര കളിക്കാരന്‍

ഗംഭീര കളിക്കാരന്‍

2007ല്‍ അണ്ടര്‍ 19 ടെസ്റ്റ് മാച്ച് കളിക്കുമ്പോഴാണ് വില്യംസണിന്റെ മികവ് തിരിച്ചറിഞ്ഞത്. ഇന്ത്യയുടെ പേസ് ബൗളര്‍ക്കെതിരെ ബാക്ക് ഫൂട്ടില്‍ നിന്ന് കൊണ്ട് അദ്ദേഹം കളിച്ച ഷോട്ട് മറക്കാനാവില്ല. അന്ന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഞാന്‍. അങ്ങനൊരു ഷോട്ട് ഒരാള്‍ പോലും കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്ന് ഞാന്‍ ടീമംഗത്തോട് പറയുകയും ചെയ്തു. വളരെ പ്രതിഭയുള്ള കളിക്കാരന്‍ വില്യംസണ്‍. ടീമിന് എത്രത്തോളം വലിയ മുതല്‍ക്കൂട്ടാണ് അദ്ദേഹമെന്ന് എനിക്കറിയാമെന്നും കോലി പറയുന്നു.

ആഘോഷങ്ങള്‍ കുറയ്ക്കില്ല

ആഘോഷങ്ങള്‍ കുറയ്ക്കില്ല

സ്ഥിരം രീതികളൊന്നും ന്യൂസിലന്റിന് വേണ്ടി മാറ്റില്ലെന്ന് കോലി പറയുന്നു. അഗ്രസീവായിട്ടുള്ള രീതി തന്നെ പുറത്തെടുക്കും. വില്യംസണ്‍ പുറത്തായാല്‍ ആഘോഷിക്കാതിരിക്കില്ലെന്നും കോലി പറയുന്നു. അതേസമയം ഇന്ത്യ വളരെ ആശങ്കയോടെ കാണുന്ന മത്സരമാണിത്. നോക്കൗട്ടില്‍ ഇന്ത്യക്ക് അടുത്തിടെ തുടര്‍ച്ചയായി കാലിടറുന്നുണ്ട്. 2015 ലോകകപ്പിന്റെ സെമിയിലായിരുന്നു ഇതിന്റെ തുടക്കം. പിന്നീട് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും ഇത് ആവര്‍ത്തിച്ചു. ഇനി വീണ്ടും ലോകകപ്പില്‍ ആവര്‍ത്തിക്കുമോ എന്ന ഭയം ടീമിനുണ്ട്.

Story first published: Monday, July 8, 2019, 22:49 [IST]
Other articles published on Jul 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X