Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി കോലിയുടെ അരങ്ങേറ്റം മുടക്കി

അഡിലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കാമെന്ന കോലിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഓസ്‌ട്രേലിയയില്‍ പോയി ഓസ്‌ട്രേലിയയെ തോല്‍പിക്കും എന്ന് പ്രഖ്യാപിച്ച് വിമാനം കയറിയ കോലി ടീമിനെ നയിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്. സ്ഥിരം ക്യാപ്റ്റന്‍ എം എസ് ധോണി ടീമിനൊപ്പം ചേരുന്നതോടെയാണ് കോലിയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍സി തെറിച്ചത്.

നാല് ടെസ്റ്റുകളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. ഇതില്‍ ബ്രിസ്‌ബേനിലെ ആദ്യ ടെസ്റ്റിനുള്ള ക്യാപ്റ്റനായി കോലിയെ ആണ് പ്രഖ്യാപിച്ചിരുന്നത്. രണ്ടാം ടെസ്റ്റിന് ധോണി ടീമിനൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഫില്‍ ഹ്യൂസിനോടുള്ള ആദരസൂചകമായി ബ്രിസ്‌ബേന്‍ ടെസ്റ്റ് മാറ്റിവെച്ചതോടെയാണ് പരമ്പര വൈകി തുടങ്ങുന്നത്.

kohli11

ഡിസംബര്‍ 12 നായിരുന്നു അഡിലെയ്ഡിലെ രണ്ടാം ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്. ബ്രിസ്‌ബേന്‍ ടെസ്റ്റ് ഉപേക്ഷിച്ച സാഹചര്യത്തില്‍ അഡിലെയ്ഡ് ടെസ്റ്റ് ഡിസംബര്‍ 9ലേക്ക് മാറ്റിയിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം രണ്ടാം ടെസ്റ്റ് ബ്രിസ്‌ബേനില്‍ ഡിസംബര്‍ 17 - 21 തീയതികളില്‍ നടക്കും. ബോക്‌സിംഗ് ഡേ ടെസ്റ്റ് നേരത്തെ പ്രഖ്യാപിച്ചത് പോലെ 26 ന് തുടങ്ങും. അവസാന ടെസ്റ്റ് ജനുവരി ആറില്‍ നിന്നും മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.

ഏകദിന ടീമിനെ തകര്‍പ്പനായി നയിച്ചിട്ടുണ്ടെങ്കിലും വിരാട് കോലി ടെസ്റ്റ് ടീമിനെ ഇത് വരെ നയിച്ചിട്ടില്ല. ശ്രീലങ്കക്കെതിരായ അവസാനത്തെ പരമ്പര കോലിയുടെ കീഴില്‍ ഇന്ത്യ 5 - 0 ന് തൂത്തുവാരിയിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വിരാട് കോലിയുടെ അരങ്ങേറ്റമാണ് ധോണി തിരിച്ചുവരുന്നതോടെ മുടങ്ങുന്നത്. എന്തായാലും ഡിസംബര്‍ നാലിന് തുടങ്ങുന്ന രണ്ടാം സന്നാഹമത്സരത്തിലും ധോണി പങ്കെടുക്കില്ല.

Story first published: Tuesday, December 2, 2014, 15:35 [IST]
Other articles published on Dec 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+