Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി അത് നമുക്ക് നേടിത്തരും.... പറഞ്ഞത് ഹാട്രിക്ക് നേടിയ ഇന്ത്യന്‍ ഇതിഹാസ താരം

ദില്ലി: ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിനെ അഭിനന്ദിച്ച് മുന്‍ പേസര്‍ ചേതന്‍ ശര്‍മ. ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരം കൂടിയാണ് ശര്‍മ. വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന് ചേതന്‍ ശര്‍മ പറയുന്നു. ഇതുവരെ തോല്‍വിയറിയാതെയുള്ള ഇന്ത്യയുടെ കുതിപ്പ് ഗംഭീരമാണെന്നും താരം പറയുന്നു. ഇന്ത്യക്ക് മൂന്നാം ലോകകപ്പ് നേടിതരാന്‍ മാത്രം കഴിവ് വിരാട് കോലിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

1

ഇന്ത്യ 1983ല്‍ കിരീടം നേടിയപ്പോള്‍ അത് അദ്ഭുതമായിരുന്നു. 2011ല്‍ കിരീടം നേടുമ്പോള്‍ അത് കാത്തിരിപ്പിനുള്ള ഫലമായിരുന്നു. ഇപ്പോള്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരുത്ത് തെളിയിക്കേണ്ട സമയമാണെന്നും ചേതന്‍ ശര്‍മ പറയുന്നു. ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ മികച്ച സാധ്യതയുണ്ട്. ഇന്ത്യ കളിക്കുന്ന രീതിയും എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടുന്ന സ്റ്റൈലും ലോകോത്തര ടീമാണ് ഇന്ത്യയെന്ന് ഉറപ്പിക്കുന്നതാണ്.

ഈ രീതി തുടര്‍ന്നാല്‍ വിരാട് കോലി ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരും. ധോണിക്ക് 2011ല്‍ അതിന് സാധിച്ചു. വിരാട് അത് വീണ്ടും ആവര്‍ത്തിക്കുമെന്നും ചേതന്‍ ശര്‍മ പറഞ്ഞു. അതേസമയം മുഹമ്മദ് ഷമിയുടെ ഹാട്രിക്ക് ഗംഭീരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പില്‍ ചേതന്‍ ശര്‍മയ്ക്ക് ശേഷം ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മുഹമ്മദ് ഷമി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അവസാനത്തെ ഓവറിലായിരുന്നു ഷമിയുടെ ഹാട്രിക്ക് നേട്ടം.

ഷമിയുടെ ഹാട്രിക്ക് അഭിമാന നേട്ടമാണ്. 32 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ താരം അത് നേടുന്നതില്‍ അഭിമാനമുണ്ട്. നീണ്ട കാലമായിരുന്നു അത്. പക്ഷേ ഒടുവില്‍ ഹാട്രിക്ക് പിറന്നപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിവിയില്‍ കളി കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഇത്തരമൊരു നേട്ടം വീണ്ടും വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞാനും ഒരു പേസറായിരുന്നു. ഒരു പേസ് ബൗളര്‍ തന്നെ ഈ നേട്ടം സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും ചേതന്‍ ശര്‍മ പറഞ്ഞു.

Story first published: Tuesday, June 25, 2019, 15:18 [IST]
Other articles published on Jun 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+