Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരമ്പരവിജയത്തിനു ശേഷം ധോണി നല്‍കിയ സമ്മാനം ? ക്യാപ്റ്റനാവേണ്ട ജോക്കറായാല്‍ മതിയെന്നു കോലി!!

കൊല്‍ക്കത്ത: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ പുതിയ ക്യാപ്റ്റനായി സ്ഥാനേറ്റ വിരാട് കോലി ആദ്യ ദൗത്യം തന്നെ വിജയകരമായി പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കോലിക്കു കീഴില്‍ ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു.

kohli

മല്‍സരശേഷം മുന്‍ ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണി കോലിക്കു പന്ത് സ്വന്തം കൈയൊപ്പിട്ടു സമ്മാനമായി നല്‍കി. രണ്ടാമത്തെ കളിയില്‍ ജയിച്ച് ഇന്ത്യ പരമ്പര വരുതിയിലാക്കിയ ശേഷമാണ് ധോണി മാച്ച് ബോള്‍ നല്‍കിയത്. വിലപിടിപ്പുള്ള സ്റ്റംപുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ പണ്ടത്തേതുപോലെ അത് എടുക്കാനാവില്ല. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ പരമ്പര വിജയം എന്നും ഓര്‍മിക്കപ്പെടേണ്ടതാണെന്നും ധോണി പറഞ്ഞതായി കോലി വ്യക്തമാക്കി.

kohli1

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാനല്ല മറിച്ച് ടീമംഗങ്ങളുടെ നല്ല സുഹൃത്താ വുകയാണ് തന്റെ ലക്ഷ്യമെന്നു കോലി പറഞ്ഞു. ഡ്രസിങ് റൂമിലെ ജോക്ക റാവാനാണ് എനിക്കിഷ്ടം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച പരമ്പര യായിരുന്നു ഇംഗ്ലണ്ടിനെതിരേയുള്ളത്. രാജ്യത്തിനായി അവര്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിച്ചെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 24, 2017, 13:11 [IST]
Other articles published on Jan 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+