മൂന്നാം ടെസ്റ്റില്‍ പൂജാര ഓപ്പണ്‍ ചെയ്യണമെന്ന് ക്യാപ്റ്റന്‍ കോലി
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര കളിച്ചേക്കും. പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയിന് പകരക്കാരനായിട്ടാകും പൂജാര പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കുക. ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. എന്നാല്‍ ഓപ്പണറായിട്ടാകും പൂജാര കളിക്കുക. തന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പര്‍ പൂജാരയ്ക്ക് കിട്ടാനിടയില്ല.
ടീമിന് ആവശ്യമുള്ള സമയത്ത് ഓപ്പണറായി കളിക്കാന്‍ പൂജാര സമ്മതം പ്രകടിപ്പിച്ചതായി കോലി പറഞ്ഞു. ഇത് പോലുള്ള കമ്മിറ്റ്‌മെന്റുകളാണ് ടീമിന് വേണ്ടത്. എന്ത് സംഭവിച്ചാലും അത് ടീമിന് വേണ്ടിയായിരിക്കണം. ഓരോ മത്സരത്തിനും മികച്ച 11 പേരെ ഇറക്കാനാണ് ശ്രമം. ബാറ്റിംഗ് ഓര്‍ഡറിള്ള ഫഌക്‌സിബിലിറ്റിയും ടീമിന് വളരെ അത്യാവശ്യമാണ്.

രണ്ടാം ടെസ്റ്റില്‍ മൂന്നാം നമ്പറും അഞ്ചാം നമ്പറും വെച്ച് മാറിയ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും മികച്ച പ്രകടനം പുറത്തെടുത്തതില്‍ കോലി സന്തോഷം പ്രകടിപ്പിച്ചു. രഹാനെ സെഞ്ചുറിയും രോഹിത് ശര്‍മ അര്‍ധസെഞ്ചുറിയും നേടിയിരുന്നു. ഒന്നാം ടെസ്റ്റില്‍ പരാജയമായ രോഹിതിനെ മാറ്റി പൂജാരയെ ടീമില്‍ എടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റ് 28ന് തുടങ്ങും. ഓരോ ടെസ്റ്റുകള്‍ ജയിച്ച് രണ്ട് ടീമുകളും ഇപ്പോള്‍ തുല്യതയിലാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ജയിച്ചാല്‍ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡിനെ പിന്തള്ളി അഞ്ചാം റാങ്കിലെത്താം. അതേസമയം, തോറ്റാല്‍ ഏഴാം സ്ഥാനത്തുള്ള ശ്രീലങ്ക ഇന്ത്യയെ പിന്തള്ളി ആറാം സ്ഥാനത്തെത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications