വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലി എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും; പറയുന്നത് പാക് താരം

By Anwar Sadath

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ്താരം വിരാട് കോലി എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്തേക്കുമെന്ന് മുന്‍ പാക് ബൗളര്‍ വഖാര്‍ യൂനിസ്. കോലിയുടെ ഫിറ്റ്‌നസ്, കളിയോടുള്ള സമീപനം, ബാറ്റിങ് സ്‌കില്‍ എല്ലാം താരതമ്യമില്ലാത്തതാണ്. കോലി അടുത്തുതന്നെ എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കുമെന്നാണ് താന്‍ കരുതുന്നതെന്നും വഖാര്‍ വ്യക്തമാക്കി.

തന്റെ കാലത്തെ കളിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ കളി ഏറെ മാറിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കളിക്കുണ്ടായ മാറ്റം വലുതാണ്. പുതിയകാലത്തെ മികച്ച കളിക്കാരന്‍ കോലിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോലി എല്ലാ തലത്തിലും മറ്റു കളിക്കാരെ പിന്നിലാക്കുന്നുണ്ടെന്നും മുന്‍ പാക് കോച്ച് കൂടിയായ വഖാര്‍ പറഞ്ഞു.

waqarandvirat

സച്ചിനെ ടെണ്ടുല്‍ക്കര്‍ ബ്രയാന്‍ ലാറ തുടങ്ങിയവരെ താരതമ്യം ചെയ്താല്‍ ടെണ്ടുല്‍ക്കാറണ് കേമനെന്നും അദ്ദേഹം വിലയിരുത്തി. സച്ചിനെ പോലെ പ്രൊഫഷണല്‍ ആയ മറ്റൊരു കളിക്കാരനെ താന്‍ തന്റെ കാലത്ത് കണ്ടിട്ടില്ല. പന്തെറിഞ്ഞവരില്‍ ഏറ്റവും കേമന്‍ സച്ചിന്‍ തന്നെ. ലാറയാകട്ടെ തന്റെതായ ദിവസം ഏതുകളിയും ഒറ്റയ്ക്ക സ്വന്തമാക്കാന്‍ കെല്‍പ്പുള്ള താരമാണെന്നും വഖാര്‍ പറഞ്ഞു.

Story first published: Monday, December 25, 2017, 9:42 [IST]
Other articles published on Dec 25, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X