കോലി ഒരത്ഭുതം, ട്വിറ്റര്‍ ഫോളോവേഴ്‌സ് 8 മില്യണ്‍ കടന്നു!
2014 ഡിസംബറിലാണ് ക്രിക്കറ്റ് ദൈവമായ സച്ചിനെ യുവ സെന്‍സേഷന്‍ വിരാട് കോലി ട്വിറ്ററില്‍ മറികടന്നത്. അന്ന് 4.8 മില്യണായിരുന്നു ഇരുവരുടെയും ഫോളോവേഴ്‌സിന്റെ എണ്ണം. വെറും എട്ട് മാസം കൊണ്ട് വിരാട് കോലി അവിടെ നിന്നും എട്ട് മില്യണ്‍ ഫോളോവേഴ്‌സിലേക്ക് എത്തി. സച്ചിനും പിന്നാലെ തന്നെയുണ്ട്.
എം എസ് ധോണി അടക്കമുള്ള സെലിബ്രിറ്റികളെ വളരെ വളരെ പിന്നിലാക്കിയാണ് കോലി അതിവേഗം ബഹുദൂരം മുന്നേറുന്നത്. കോലിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമെങ്കില്‍ അത് പണ്ടേ കളി നിര്‍ത്തിയ സച്ചിന് മാത്രമാണ്. ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര ജയിച്ച കോലിക്ക് ആരാധകരുടെ കയ്യടിക്കൊപ്പം ട്വിറ്ററില്‍ വന്‍ മുന്നേറ്റവും നടത്താനായി.

സ്വപ്‌നം പോല എട്ട് മില്യണ്‍
8 മില്യണ്‍ ഫോളോവേഴ്‌സ് ആയ കോലി ട്വിറ്ററിലൂടെ ആരാധകരോട് നന്ദി പറയുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ആരാധകരുടെ എണ്ണത്തില്‍ ധോണിയോട് മത്സരിക്കുന്ന കോലി ട്വിറ്ററില്‍ പക്ഷേ വളരെ മുന്നിലാണ്.

സച്ചിനാണ് പിന്നാലെ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സച്ചിന്‍ ഇപ്പോഴും ട്വിറ്ററില്‍ താരമാണ്. 7.73 മില്യണ്‍ പേരാണ് സച്ചിനെ ഫോളോ ചെയ്യുന്നത്.

ക്യാപ്റ്റന്‍ കൂള്‍
4.52 മില്യണ്‍ ഫോളോവേഴ്‌സാണ് എം എസ് ധോണിക്ക് ട്വിറ്ററില്‍ ഉള്ളത്.

സേവാഗ്
വെടിക്കെട്ട് താരമായ വീരേന്ദര്‍ സേവാഗിന് 4.42 മില്യണ്‍ ആരാധകരുണ്ട് ട്വിറ്ററില്‍

യുവരാജ് സിംഗ്
യുവരാജിന് 3.4 മില്യണ്‍ ആരാധകരാണ് ട്വിറ്ററിലുള്ളത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications