Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്ക പര്യടനം: വീരേന്ദര്‍ സേവാഗിന് ഇന്ത്യന്‍ ടീമില്‍ എന്താണ് കാര്യം?

2103 മാര്‍ച്ചിലാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഫോമൗട്ടും സീനിയര്‍ കളിക്കാരോടുളള ക്യാപ്റ്റന്‍ ധോണിയുടെ നിലപാടുമെല്ലാം സേവാഗ് ടീമിന് പുറത്താകാന്‍ കാരണമായി. എന്നാല്‍ ടീമില്‍ ഇല്ലെങ്കിലും സേവാഗിനെ ഇന്ത്യന്‍ ടീമിന് മറക്കാന്‍ പറ്റില്ല.

ശ്രീലങ്കന്‍ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ബാറ്റ്്‌സ്മാന്‍മാരോട് സേവാഗിനെ കണ്ട് പഠിക്കാനാണ് എ ടീം കോച്ച് രാഹുല്‍ ദ്രാവിഡ് നല്‍കുന്ന ഉപദേശം. 2008 ല്‍ ഗാലെ ടെസ്റ്റില്‍ ശ്രീലങ്കന്‍ ബൗളര്‍മാരെ അടിച്ചുപറത്തി വീരു സ്‌കോര്‍ ചെയ്തത് 201 റണ്‍സാണ്. അജാന്ത മെന്‍ഡിസ് കത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. എന്നിട്ടും സേവാഗിനെ പുറത്താക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

വീരുവിന്റെ കരിയര്‍ ബെസ്റ്റോ

വീരുവിന്റെ കരിയര്‍ ബെസ്റ്റോ

രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട് സേവാഗ്. ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യക്കാരനും സേവാഗാണ്. എന്നാല്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് സേവാഗിന്റെ കരിയര്‍ ബെസ്്റ്റായി കാണുന്നത് ഗാലെയിലെ ഈ ഇരട്ടസെഞ്ചുറിയാണ്.

അന്നത്തെ പ്രത്യേകത

അന്നത്തെ പ്രത്യേകത

സച്ചിനും ദ്രാവിഡും ലക്ഷ്മണനും അടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് അന്ന് തകര്‍ന്ന് ഛിന്നഭിന്നമായി. സേവാഗ് 201 റണ്‍സെടുത്തിട്ടും ഇന്ത്യ വെറും 329 റണ്‍സിന് ഓളൗട്ടായി. എട്ട് പേര്‍ രണ്ടക്കം കടന്നില്ല. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ മെന്‍ഡിസിനെ ഫലപ്രദമായി നേരിടാന്‍ അന്ന് സേവാഗിന് മാത്രമേ കഴിഞ്ഞുള്ളൂ.

റെസ്‌പെക്ട് വീരുഭായി

റെസ്‌പെക്ട് വീരുഭായി

വീരുഭായിയുടെ ഈ ഇന്നിംഗ്‌സിനെ കുറിച്ച് താനും ദ്രാവിഡും സംസാരിച്ചതായി കോലി തന്നെയാണ് പറഞ്ഞത്. സേവാഗിനോടുള്ള ആദരവായിരുന്നു ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ കോലിയുടെ ശബ്ദത്തില്‍. സേവാഗും കോലിയും ദില്ലിക്കാരാണ്.

സ്വീപ്പ് കളിക്കണം

സ്വീപ്പ് കളിക്കണം

സ്പിന്നര്‍മാരെ നേരിടാന്‍ സ്വീപ്പ് ഷോട്ടുകള്‍ നല്ല ആയുധമാണ് എന്നാണ് കോലിയുടെ അഭിപ്രായം. രഹാനെ നന്നായി സ്വീപ്പ് കളിക്കുന്ന ബാറ്റ്‌സ്മാനാണ്. രോഹിതും വിജയും ഈ ഷോട്ട് കളിക്കും. താനും കൂടുതലായി സ്വീപ്പ് ഷോട്ടുകള്‍ പരിശീലിക്കുന്നുണ്ട് എന്നാണ് കോലി പറയുന്നത്.

Story first published: Monday, August 3, 2015, 12:46 [IST]
Other articles published on Aug 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+