Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസിക്കെതിരെ കോലിയുടെ പരസ്യമായ കുത്ത്!

ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ടീമുകള്‍ അമ്പതിനും നൂറിനും ഓളൗട്ടാകുമ്പോള്‍ ആരും പിച്ചിനെ കുറ്റം പറയുന്നില്ലല്ലോ - സംശയം ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വകയാണ്. ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ടെസ്റ്റ് കളിച്ച നാഗ്പൂരിലെ പിച്ചിനെ മോശം എന്ന് മുദ്രകുത്തിയ ഐ സി സിയോടാണ് കോലിയുടെ ചോദ്യം. നാഗ്പൂരില്‍ രണ്ടര ദിവസം കൊണ്ട് തീര്‍ന്ന മത്സരത്തില്‍ 124 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് യോജിക്കാത്തത് എന്നാണ് ഐ സി സിയുടെ മാച്ച് റഫറി ജെഫ് ക്രോ തന്റെ റിപ്പോര്‍ട്ടില്‍ നാഗ്പൂര്‍ പിച്ചിനെ വിശേഷിപ്പിച്ചത്. 14 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ബി സി സി ഐക്ക് നിര്‍ദേശവും കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിരാട് കോലി തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെയും പിച്ചിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ കോലി വിമര്‍ശിച്ചിരുന്നു.

virat-kohli

50 റണ്‍സില്‍ താഴെയുള്ള മൂന്ന് ഇന്നിംഗ്‌സുകള്‍ ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിട്ടുണ്ട്. പിച്ചിനെ കുറ്റം പറഞ്ഞുള്ള എഴുത്തുകളൊന്നും താന്‍ കണ്ടിട്ടില്ല. 6 പ്രാവശ്യം നൂറില്‍ത്താഴെ റണ്‍സില്‍ ഓളൗട്ടായിട്ടുണ്ട്. അന്നും ആരും എഴുതിയിട്ടില്ല. ആര് എന്തെഴുതിയാലും തന്നെയോ ടീമിനെയോ ഇതൊന്നും ബാധിക്കില്ല എന്നും കോലി പറഞ്ഞു. അഡലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റ് രണ്ടര ദിവസം കൊണ്ട് അവസാനിച്ച കാര്യവും കോലി എടുത്തുപറഞ്ഞു. അതുകൊണ്ട് തന്നെ നമ്മുടെ പിച്ചുകള്‍ക്കും പ്രശ്‌നമുള്ളതായി കരുതുന്നില്ല.

Story first published: Wednesday, December 2, 2015, 15:44 [IST]
Other articles published on Dec 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+