വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2014ല്‍ ഇംഗ്ലണ്ടിനെതിരേ വെറും 39 റണ്‍സ്, 2018ല്‍ 593 റണ്‍സ്- കോലിയെ സഹായിച്ചത് രണ്ടു പേര്‍

രാജ്പുത്തു സച്ചിനുമാണ് കോലിക്കു കരുത്തായതെന്നു ചാപ്പല്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ സംബന്ധിച്ച് ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത പരമ്പരയായിരിക്കും 2014ലെ ഇംഗ്ലണ്ട് പര്യടനം. കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം അതായിരുന്നുവെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ജെയിംസ് ആന്‍ഡേഴ്‌സനുള്‍പ്പെട്ട ഓസീസ് ബൗളിങ് ആക്രമണത്തിനെതിരേ കോലിക്കു അന്നു പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ആന്‍ഡേഴ്‌സനായിരുന്നു കോലിയെ ഏറ്റവുമധികം വേട്ടയാടിയത്.

IND vs AUS: അത് സംഭവിച്ചാല്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-4നു തോല്‍ക്കും!- ഞെട്ടിക്കുന്ന പ്രവചനംIND vs AUS: അത് സംഭവിച്ചാല്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-4നു തോല്‍ക്കും!- ഞെട്ടിക്കുന്ന പ്രവചനം

IND vs AUS: ഫിറ്റ്‌നസ് നേടി, എങ്കിലും ടെസ്റ്റില്‍ കളിക്കാന്‍ രോഹിത് ഒന്നു കൂടി ചെയ്യണം!IND vs AUS: ഫിറ്റ്‌നസ് നേടി, എങ്കിലും ടെസ്റ്റില്‍ കളിക്കാന്‍ രോഹിത് ഒന്നു കൂടി ചെയ്യണം!

എന്നാല്‍ 2018ലെ അടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ റണ്‍സ് വാരിക്കൂട്ടിയാണ് കോലി തിരിച്ചുവരവ് നടത്തിയത്. 2014ലെ മോശം പ്രകടനത്തില്‍ നിന്നും കരകയറാന്‍ രണ്ടു പേരാണ് കോലിയെ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍. സിഡ്‌നി മോണിങ് ഹെറാര്‍ഡിന്റെ കോളത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം കുറിച്ചത്.

2014ലെ ഇംഗ്ലണ്ട് പര്യടനം

2014ലെ ഇംഗ്ലണ്ട് പര്യടനം

2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളിലായി 10 ഇന്നിങ്‌സുകള്‍ കളിച്ച കോലിക്കു നേടാന്‍ കഴിഞ്ഞത് വെറും 39 റണ്‍സായിരുന്നു. 13.4 എന്ന ദയനീയ ശരാശരിയിലായിരുന്നു ഇത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇത്രയും മോശം ശരാശരി അദ്ദേഹത്തിനുണ്ടായിട്ടില്ല. 2017ല്‍ ഓസീസ് ഇന്ത്യയില്‍ പരമ്പര കളിച്ചപ്പോള്‍ 9.2ഉം 2020ലെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ 9.5ഉം ആയിരുന്നു കോലിയുടെ ശരാശരി. എന്നാല്‍ യഥാക്രമം മൂന്നും രണ്ടും ടെസ്റ്റുകള്‍ മാത്രമേ ഈ പരമ്പരകളില്‍ ഉണ്ടായിരുന്നുള്ളൂ.
2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഗംഭീര തിരിച്ചുവരവായിരുന്നു കോലിയുടേത്. അഞ്ചു ടെസ്റ്റില്‍ നിന്നും 59.3 ശരാശരിയില്‍ രണ്ടു സെഞ്ച്വറിയടക്കം 593 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു.

രാജ്പുത്തും സച്ചിനും

രാജ്പുത്തും സച്ചിനും

2014ലെ പര്യടനത്തിനു ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ കോലി ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി ലാല്‍ചന്ദ് രാജ്പുത്ത്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ സഹായം തേടുകയായിരുന്നുവെന്ന് ചാപ്പല്‍ കോളത്തില്‍ കുറിച്ചു. 14 ദിവസം രാജ്പുത്തിനൊപ്പം കോലി ചെലവഴിക്കും ബാറ്റിങ് പരിശീലനം നടത്തുകയും ചെയ്തു. മികച്ച പന്തുകളെ നേരിടുന്നതിന് ബാറ്റിങ് പൊസിഷനില്‍ വരുത്തേറ്റ മാറ്റങ്ങളെക്കുറിച്ച് കോലി പഠിച്ചെടുത്തു. ലോകോത്തര ബൗളര്‍മാരെ നേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സച്ചിനും വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് ചാപ്പല്‍ വിശദമാക്കി.

കോലി റിച്ചാര്‍ഡ്‌സിനെപ്പോലെയാവും

കോലി റിച്ചാര്‍ഡ്‌സിനെപ്പോലെയാവും

ഒരു സെഷനിടെ വിവിയന്‍ റിച്ചാര്‍ഡ്‌സിനെപ്പോലെയാവാന്‍ കോലിക്കു സാധിക്കുമെന്ന് രാജ്പൂത്ത് നേരിട്ടു പറഞ്ഞിരുന്നു. എന്നാല്‍ കോലിക്കു അത് ബോധ്യപ്പെട്ടില്ല. ഇല്ല സാര്‍, അദ്ദേഹം എന്നേക്കാള്‍ വലിയവനാണെന്നായിരുന്നു കോലിയുടെ മറുപടി.
വളരെ ദീര്‍ഘവീക്ഷ്ണമുള്ള ഒരു പ്രസ്താവനയായിരുന്നു രാജ്പൂത് അന്നു നടത്തിയതെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ തന്റേതിനു സമാനമായ ചില അവിസ്മരണീയ ഇന്നിങ്‌സുകള്‍ കോലി കളിച്ചതില്‍ വിവിയന്‍ അഭിമാനിക്കുന്നുണ്ടാവുമെന്നും ചാപ്പല്‍ കോളത്തില്‍ വിശദമാക്കി.
നിലവില്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ റിച്ചാര്‍ഡ്‌സിനേക്കാള്‍ ഉയര്‍ന്ന ബാറ്റിങ് ശരാശരിയാണ് കോലിക്കുള്ളത്. ഏകദിനത്തില്‍ കോലലിക്കു 60ന് അടുത്ത ശരാശരിയുണ്ടെങ്കില്‍ വിന്‍ഡീസ് ഇതിഹാസത്തിന്റെ ശരാശരി 47 ആണ്.

Story first published: Sunday, December 13, 2020, 9:46 [IST]
Other articles published on Dec 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X