Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിശീലനം മൂലം താന്‍ ക്ഷീണിതനല്ലെന്ന് അമ്മയെ വിശ്വസിപ്പിക്കുക പ്രയാസം: വിരാട് കോലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും കായിക ക്ഷമതയുള്ള താരമാണ് നായകന്‍ വിരാട് കോലി. തന്റെ പരിശീലനത്തിനും വ്യായാമത്തിനും ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാവാത്ത കോലി പലപ്പോഴും അതിസാഹികമായ വ്യായാമത്തിന്റെ വീഡിയോകളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പരിശീലനചട്ടം തന്നെ രോഗിയാക്കിമാറ്റുമോയെന്ന അമ്മയുടെ ഭയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. മായങ്ക് അഗര്‍വാളുമായുള്ള ചാറ്റ് ഷോയിലൂടെയാണ് കോലി ഇക്കാര്യം വെളിപ്പെടുത്തിയത്. 'പരിശീലനം മൂലം ഞാന്‍ ക്ഷീണിതനല്ലെന്ന് അമ്മയെ പറഞ്ഞ് മനസിലാക്കുന്ന ബുദ്ധിമുട്ടാണ്. എല്ലാ അമ്മമാരെയും പോലെ ഞാന്‍ അവശനാണെന്നാണ് അമ്മ എപ്പോഴും പറയാറ്. സാധാരണ പരിശീലനത്തിന്റെയും കായിക താരത്തിന്റെയും പരിശീലനത്തിന്റെയും വ്യത്യാസം അമ്മയ്ക്ക് അറിയില്ല'- കോലി പറഞ്ഞു.

മായങ്കുമായുള്ള കോലിയുടെ വീഡിയോ ബിസിസിഐ തങ്ങളുടെ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. കുട്ടികള്‍ അല്‍പ്പം ക്ഷീണത്തോടെ കണ്ടാല്‍ അവന് എന്തെങ്കിലും പ്രശ്‌നമോ രോഗമോ ഉണ്ടെന്നാണ് അമ്മമാര്‍ കരുതുന്നത്. ഞാന്‍ മിക്കപ്പോഴും പരിശീലനത്തിന് ശേഷം അത്തരമൊരു മുഖഭാവത്തിലാവും ഉണ്ടാവുക. എന്നുവെച്ച് ഞാന്‍ രോഗിയല്ല. പരിശീലനം ഇല്ലാത്ത ദിവസം അമ്മയെ കാര്യം പറഞ്ഞ് മനസിലാക്കുകയാണ് ഞാന്‍ ചെയ്യാറ്. എനിക്ക് ക്ഷീണമില്ലെന്നും ഇതെല്ലാം ചെയ്യുന്നത് ക്രിക്കറ്റ് കളിക്കുന്നതിനോടനുബന്ധിച്ചാണെന്നും അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തും. അമ്മയെ പറഞ്ഞ് മനസിലാക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നും കോലി പറഞ്ഞു.

virat

നിലവില്‍ മുംബൈയില്‍ കുടുംബത്തോടൊപ്പമാണ് കോലിയുള്ളത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചോടെ ഇന്ത്യ എല്ലാ മത്സരങ്ങളും നിര്‍ത്തിവെച്ചിരുന്നു. ഇതോടെ താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞിടെ ചില താരങ്ങള്‍ പരിശീലനം പുനരാരംഭിച്ചിരുന്നു. മുംബൈയിലെ മൈതാനത്ത് രോഹിത് ശര്‍മയും പരിശീലനം നടത്തിയിരുന്നു. സീനിയര്‍ താരങ്ങളോട് പരിശീലനം തല്‍ക്കാലം നടത്തേണ്ടെന്ന് ബിസിസി ഐ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ഐപിഎല്‍ തീയ്യതി പ്രഖ്യാപിച്ചതിനാല്‍ത്തന്നെ താരങ്ങള്‍ വീണ്ടും പരിശീലനം ആരംഭിക്കാനൊരുങ്ങുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനത്തിനായി യുഎഇയിലേക്ക് പോകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സെപ്തംബര്‍ 19ന് യുഎഇയിലാണ് ഐപിഎല്‍ ആരംഭിക്കുന്നത്. നവംബര്‍ എട്ടിനാണ് ഫൈനല്‍. ടി20 ലോകകപ്പ് മാറ്റിവെക്കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് ഐപിഎല്ലിന് വഴിതുറന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകനാണ് കോലി. കഴിഞ്ഞ 12 സീസണില്‍ ഒരിക്കല്‍പോലും കിരീടം നേടാന്‍ ബംഗളൂരുവിന് സാധിച്ചിരുന്നില്ല. ഇതിന് ഇത്തവണ പരിഹാരം കാണാനുറച്ചാവും കോലിയും സംഘവുമിറങ്ങുക. മികച്ച സ്പിന്നര്‍മാരുള്ളതിനാല്‍ യുഎഇയിലെ മൈതാനത്ത് ബംഗളൂരുവിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കാണികള്‍ക്ക് പ്രവേശനമില്ലാതെ ശക്തമായ സുരക്ഷയൊരുക്കിയാവും ഇത്തവണ ഐപിഎല്‍ നടത്തുക.

Story first published: Friday, July 24, 2020, 16:11 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+