Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിലെ തീരുമാനമെടുക്കുന്നത് ആ താരം... എന്റെ വിജയങ്ങള്‍ക്ക് പിന്നില്‍, കോലി പറയുന്നത് ഇങ്ങനെ

ലണ്ടന്‍: മഹേന്ദ്ര സിംഗ് ധോണിയാണ് തന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് വിരാട് കോലി. ധോണി ടീമിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദിക്കേണ്ടതാണ്. ടീമിലെ ക്യാപ്റ്റനായിരുന്നപ്പോള്‍ ധോണി മികച്ച താരമായിരുന്നു. അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടും, തനിക്ക് ചെയ്ത് തരുന്ന കാര്യങ്ങളില്‍ വളരെയധികം സംതൃപ്തിയുണ്ടെന്നും കോലി പറയുന്നു. നിര്‍ണായക മത്സരങ്ങള്‍ ജയിപ്പിക്കാന്‍ ടീമിന് സാധിക്കുന്നതും ധോണിയുള്ളത് കൊണ്ടാണ് കോലി വ്യക്തമാക്കി.

1

ഇന്ത്യന്‍ ടീമിന്റെ മാറ്റത്തിന്റെ പാത തുറന്നത് ധോണിയാണ്. തന്നെ ക്യാപ്റ്റന്‍സിയില്‍ ധോണി എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. ടീമിന്റെ തന്ത്രങ്ങള്‍ പലതും ഒരുക്കുന്നത് ധോണിയാണ്. ഒരു കളി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹത്തിനറിയാം. ടീമിലെ എതൊരാളാളോടും നിങ്ങള്‍ക്ക് അക്കാര്യം ചോദിക്കാം. പലര്‍ക്കും ധോണിയെ കുറിച്ച് പറയാന്‍ അവിസ്മരണീയ കാര്യങ്ങള്‍ ഉണ്ടാവുമെന്നും കോലി പറഞ്ഞു.

ധോണിക്ക് കീഴിലാണ് ഞങ്ങളെ പോലുള്ള താരങ്ങള്‍ കളി തുടങ്ങിയത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടും അതങ്ങനെ തന്നെ തുടരുകയാണ്. ധോണിയോടുള്ള ബഹുമാനം ഒരിക്കലും മാറില്ല. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഓരോ താരത്തെയും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും തിളങ്ങാന്‍ സാധിച്ചത്. ഇന്ത്യന്‍ ടീമിന് ഇത്രത്തോളം മാറ്റം സാധ്യമായത് ധോണിയുള്ളത് കൊണ്ടാണെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു.

ധോണി ടീമിനായി ചെയ്ത കാര്യങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്. അതാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പേരുണ്ടാക്കി കൊടുത്തതെന്നും കോലി പറയുന്നു. അതേസമയം ഇന്ത്യ ഇപ്പോള്‍ ചിന്തിക്കുന്നത് നാളെ നടക്കുന്ന സെമി ഫൈനലിനെ കുറിച്ചാണ്. ഓരോ താരവും ലോകകപ്പ് ഉയര്‍ത്തുന്നതിന് വേണ്ടി പരിശ്രമിക്കുകയാണ്. ധോണിയും അതേ കുറിച്ച് ചിന്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പിറന്നാള്‍ വളരെ മികച്ച രീതിയില്‍ ആഘോഷിച്ചെന്നും കോലി പറഞ്ഞു.

Story first published: Monday, July 8, 2019, 20:23 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+