കോലിക്ക് വീണ്ടും സെഞ്ചുറി, 15 ഓവര്‍ കളിയില്‍ ബാംഗ്ലൂരിന് 85 റണ്‍സ് ജയം!
സീസണിലെ നാലാം സെഞ്ചുറിയോടെ വിരാട് കോലി കളം നിറഞ്ഞ കളിയില്‍ ബാംഗ്ലൂരിന് വിജയം. മഴമൂലം 15 ഓവറായി ചുരുങ്ങിയ കളിയില്‍ 85 റണ്‍സിനാണ് കോലിയും കൂട്ടരും പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 15 ഓവറില്‍ 3 വിക്കറ്റിന് 211 റണ്‍സെടുത്തു. പഞ്ചാബിന്റെ മറുപടി 120 ല്‍ അവസാനിച്ചു. ബാംഗ്ലൂരിന് 85 റണ്‍സ് ജയം.
തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ബാംഗ്ലൂര്‍ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ മോശം ബൗളിംഗ് കൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ട ബാംഗ്ലൂര്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. 13 കളിയില്‍ 7 വിജയങ്ങളുള്ള ബാംഗ്ലൂര്‍ ഇപ്പോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ഉയര്‍ന്ന റണ്‍റേറ്റാണ് അവരുടെ ഏറ്റവും വലിയ കരുത്ത് ബാഗ്ലൂരിനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമതും കൊല്‍ക്കത്ത പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ്. മുംബൈ ആണ് നാലാമത്. ഗുജറാത്ത്, ഡല്‍ഹി ടീമുകളും അവസാന നാലിലെത്താനുള്ള പോരാട്ടത്തിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications