അനുഷ്‌കയുമായി വിവാഹനിശ്ചയമോ? ശുദ്ധനുണ, കോലിക്ക് പലതും പറയാനുണ്ട്
ദില്ലി: കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്കാ ശര്‍മയുമായി തന്‍റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപോര്‍ട്ടുകള്‍ക്കെതിരേ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി രംഗത്തെത്തി.
വ്യാഴാഴ്ചയാണ് കോലിയും അനുഷ്‌കയും ഉത്തരാഖണ്ഡില്‍ രഹസ്യമായി മോതിരം കൈമാറിയെന്നും പുതുവര്‍ഷദിനത്തില്‍ ഇവിടെയുള്ള ഹോട്ടലില്‍ വച്ച് എല്ലാവരെയും ക്ഷണിച്ച് ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

ട്വിറ്ററിലൂടെയാണ് കോലി വാര്‍ത്ത നിഷേധിച്ച് രംഗത്തുവന്നത്. ഞാനും അനുഷ്‌കയും തമ്മില്‍ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ അതു മാധ്യമങ്ങളോട് ഒളിക്കുകയുമില്ല.

ചില ന്യൂസ് ചാനലുകള്‍ തെറ്റായ വാര്‍ത്ത നല്‍കി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. ഇത് അവസാനിപ്പിക്കാനാണ് താന്‍ ഇക്കാര്യമറിയിക്കുന്നതെന്നും കോലി ട്വിറ്ററില്‍ കുറിച്ചു.

കോലിയുമായുള്ള വിവാഹ നിശ്ചയവാര്‍ത്ത അനുഷ്‌കയുടെ പിആറും നിഷേധിച്ചിട്ടുണ്ട്.

കോലിയും അനുഷ്‌കയും ഇപ്പോള്‍ ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ആനന്ദ ഹോട്ടലിലാണുള്ളത്. അവധിക്കാലം ആഘോഷിക്കാനാണ് ഇരുവരും ഇവിടെയെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications