വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കോലി തന്നെ താരം, സര്‍ഫ്രാസിനും നേട്ടം, ധോണി ചെന്നൈയില്‍ തന്നെ

റെയ്നയും ജഡേജയും ചെന്നൈയില്‍ തിരിച്ചെത്തി

By Manu

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ ടീമുകള്‍ ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തിയെന്നതു സംബന്ധിച്ച് കൃത്യമായ ചിത്രം പുറത്ത്. നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ള താരങ്ങളുടെ ലിസ്റ്റ് ബിസിസിഐക്കു സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി വ്യാഴാഴ്ചയായിരുന്നു. ഈ ലിസ്റ്റ് ലഭിച്ചതോടെയാണ് ഏതൊക്കെ താരങ്ങള്‍ അടുത്ത സീസണില്‍ ടീമുകള്‍ക്കൊപ്പമുണ്ടാവുമെന്ന് വ്യക്തമായത്.

രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ തിരിച്ചെത്തുന്ന ഐപിഎല്‍ കൂടിയാണ് പുതിയ സീസണിലേത്. റൈറ്റ് ടു മാച്ച് കാര്‍ഡ് അടക്കം അഞ്ചു താരങ്ങളെ നിലനിര്‍ത്താനാണ് ടീമുകള്‍ക്ക് അവകാശമുണ്ടായിരുന്നത്. മൂന്നു താരങ്ങളെ നേരിട്ടും രണ്ടു പേരെ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയും നിലനിര്‍ത്താമെന്നതാണ് നിയമം.

കഴിഞ്ഞ സീസണിലേത് ഐപിഎല്ലിന്റെ പത്താമത്തെ എഡിഷനായിരുന്നു. ഇതു കഴിഞ്ഞ ശേഷമാണ് എല്ലാ ടീമുകളുടെയും നിലവിലെ താരങ്ങളെ ബിസിസിഐ പിരിച്ചുവിട്ടത്. 2018ലെ ടൂര്‍ണമെന്റില്‍ ടീമിനെ രൂപീകരിക്കാന്‍ ഒരു ടീമിന് പരമാവധി ചെലവഴിക്കാവുന്ന തുക 80 കോടിയായും നിജപ്പെടുത്തിയിരുന്നു.
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ താരമായ വിരാട് കോലിയാണ് നിലനിര്‍ത്തപ്പെട്ട താരങ്ങളില്‍ മൂല്യം കൊണ്ട് കേമനായത്. ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ഫ്രാസ് ഖാനും നേട്ടമുണ്ടാക്കി. ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി (15 കോടി), സുരേഷ് റെയ്‌ന (11 കോടി), രവീന്ദ്ര ജഡേജ (ഏഴു കോടി) എന്നിവരെയാണ് ചെന്നൈ പുതിയ സീസണുകളിലേക്ക് നിലനിര്‍ത്തിയത്. മൂന്നു താരങ്ങളുടെയും കൂടി മൂല്യം 33 കോടിയാണ്.
ഇതു കുറച്ച് ഇനി 47 കോടി മാത്രമേ വരാനിരിക്കുന്ന ലേലത്തില്‍ ചെന്നൈക്ക് ചെലവഴിക്കാന്‍ സാധിക്കുകയുള്ളൂ. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു താരങ്ങളെ ലോലത്തില്‍ വാങ്ങാനും ചെന്നൈക്ക് സാധിക്കും.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15 കോടി), ഹര്‍ദിക് പാണ്ഡ്യ (11 കോടി), ജസ്പ്രീത് ബുംറ (ഏഴ് കോടി) എന്നിവരാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ നിലനിര്‍ത്തിയ കളിക്കാര്‍.
33 കോടി രൂപയാണ് മുംബൈ ആകെ ചെലവഴിച്ചത്. ഇനി നടക്കാനിരിക്കുന്ന ലേലത്തില്‍ 47 കോടിയായിരിക്കും മുംബൈക്ക് ചെലവഴിക്കാന്‍ സാധിക്കുക. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു താരങ്ങളെയും അവര്‍ക്ക് വാങ്ങാം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ക്യാപ്റ്റന്‍ കോലിയെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ ബാംഗ്ലൂരിന് വേണ്ടി വന്നത് 17 കോടി രൂപയാണ്. 15 കോടിയായിരുന്നു ഒരു താരത്തിനായി ചെലവഴിക്കാവുന്ന പരാമവധി തുക. ഇതാണ് ബാംഗ്ലൂര്‍ മറികടന്നത്.

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് (11 കോടി), സര്‍ഫ്രാസ് ഖാന്‍ (1.75 കോടി) എന്നിവരും അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാവും.
31 കോടി രൂപ കുറച്ച് 49 കോടി രൂപ ഇനി താരലേലത്തില്‍ ബാംഗ്ലൂരിന് ചെലവഴിക്കാം. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു താരങ്ങളെ നിലനിര്‍ത്തുകയും ചെയ്യാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയില്ല എന്നതാണ് ശ്രദ്ധേയം. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ (8.5 കോടി), വിന്‍ഡീസിന്റെ തന്നെ ആന്ദ്രെ റസ്സല്‍ (ഏഴു കോടി) എന്നിവരെ മാത്രമാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. രണ്ടു പേര്‍ക്കും കൂടി കൊല്‍ക്കത്തയ്ക്കു വേണ്ടി വന്നത് 21 കോടി രൂപ മാത്രമാണ്.
ഇനി 59 കോടി താരങ്ങള്‍ക്കായി ലേലത്തില്‍ വാരിയെറിയാന്‍ മുന്‍ ജേതാക്കള്‍ക്കാവും. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി മൂന്നു താരങ്ങളെയും അവര്‍ക്കു സ്വന്തമാക്കാം.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഇന്ത്യന്‍ യുവതാരങ്ങളായ റിഷഭ് പന്ത് (എട്ടു കോടി), ശ്രേയസ് അയ്യര്‍ (7 കോടി), ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് (7.1 കോടി) എന്നിവരാണ് പുതിയ സീസണിലും ഡല്‍ഹിക്കൊപ്പമുണ്ടാവുക.

33 കോടി കുറച്ച് 47 കോടി കൂടി ഇനി ലേലത്തില്‍ ചെലവഴിക്കാന്‍ ഡല്‍ഹിക്ക് സാധിക്കും. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു താരങ്ങളെയും അവര്‍ക്ക് വാങ്ങാം.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഒരേയൊരു താരത്തെ മാത്രമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നിലനിര്‍ത്തിയത്. ഇന്ത്യയുടെ അക്ഷര്‍ പട്ടേലിനെ 6.75 കോടി രൂപയ്ക്കാണ് പഞ്ചാബ് തങ്ങളുടെ തട്ടകത്തില്‍ തന്നെ നിലനിര്‍ത്തിയത്. 12.5 കോടി രൂപ കിഴിച്ച് 67.5 കോടി രൂപ ഇനി ലേലത്തില്‍ പഞ്ചാബിന് ചെലവഴിക്കാം.
റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി മൂന്നു താരങ്ങളെയും അവര്‍ക്ക് സ്വന്തമാക്കാന്‍ അര്‍ഹതയുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറിനെ 12 കോടി രൂപയ്ക്ക് ഹൈദരാബാദ് നിലനിര്‍ത്തി. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും 8.5 കോടി രൂപയ്ക്ക് അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്.
താര ലേലത്തില്‍ 59 കോടിയായിരിക്കും ഹൈദരാബാദിന് ഇനി ചെലവഴിക്കാന്‍ സാധിക്കുക. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി മൂന്നു താരങ്ങളെയും ടീമിലെത്തിക്കാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ ഐപിഎല്‍ ജേതാക്കളായ രാജസ്ഥാന്റെയും മടങ്ങിവരവാണ് ഈ സീസണിലെ ടൂര്‍ണമെന്റ്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെ (12 കോടി) മാത്രമേ രാജസ്ഥാന്‍ നിലനിര്‍ത്തിയിട്ടുള്ളൂ.
റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു താരങ്ങളെ ഇനി അവര്‍ക്ക് സ്വന്തമാക്കാം. 12.5 കോടി കിഴിച്ച് 67.5 കോടി രൂപയാണ് ലേലത്തില്‍ രാജസ്ഥാന് ചെലവഴിക്കാനാവുക.

Story first published: Friday, January 5, 2018, 12:32 [IST]
Other articles published on Jan 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X